Tuesday, December 30, 2008

പാചകവാതകം അടക്കം പെട്രോളിയം ഉല്പന്നങ്ങളുടെ വില വീണ്ടും കുറയ്ക്കും: മുരളി ദേവ്ര


കൊച്ചി: പാചകവാതകം അടക്കം പെട്രോളിയം ഉല്പന്നങ്ങളുടെ വില ഉടനെ വീണ്ടും കുറയ്ക്കുമെന്ന് കേന്ദ്രമന്ത്രി മുരളി ദേവ്ര പറഞ്ഞു. പെട്രോളിന് ഇപ്പോള്‍ അഞ്ചുരൂപ കുറച്ചിട്ടുണ്ട്. ഇനിയും കുറയ്ക്കും. ഇടതുപക്ഷത്തിന് ഇനിയും ഒരു സമരത്തിന് അവസരം കൊടുക്കും മുമ്പ് വില കുറയ്ക്കുമെന്നും കേന്ദ്രമന്ത്രി സൂചിപ്പിച്ചു. എന്‍.എസ്.യു. പ്രസിഡന്റ് ഹൈബി ഈഡന് ഡി.സി.സി. നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

58,000 കോടി രൂപയാണ് പെട്രോളിയം ഉല്പന്നങ്ങളുടെ സബ്‌സിഡി ഇനത്തില്‍ കേന്ദ്രം ചെലവഴിച്ചിട്ടുള്ളത്. ഇതിന്റെ ഗുണം കേരളത്തിനും കിട്ടിയിട്ടുണ്ട്. മണ്ണെണ്ണ വില കൂട്ടുന്ന പ്രശ്‌നമേയില്ല. ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വില എത്ര ഉയര്‍ന്നാലും മണ്ണെണ്ണ വില കൂട്ടില്ല.....


No comments: