പാരീസ്: ഗാസയില്‍ ഹമാസിനെതിരെ തുറന്ന യുദ്ധം നടത്തുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്റെ (ഇ.യു) വിദേശകാര്യമന്ത്രിമാര്‍ ഇന്ന് പാരീസില്‍ അടിയന്തരയോഗം ചേരാന്‍ തീരുമാനിച്ചു.
ഫ്രാന്‍സിലെ വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ഗാസാ പ്രശ്‌നത്തില്‍ അന്താരാഷ്ട്രതലത്തില്‍ മറ്റു രാജ്യങ്ങള്‍ എങ്ങനെ ഇടപെടണമെന്ന കാര്യത്തില്‍ ചര്‍ച്ചയുണ്ടാകും.
ഫ്രാന്‍സ് വിദേശകാര്യമന്ത്രി ബെര്‍ണാഡ് കൗച്ച്‌നറുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ യൂറോപ്യന്‍ യൂണിയനിലെ എല്ലാ അംഗരാജ്യങ്ങളില്‍ നിന്നുമുള്ള വിദേശകാര്യമന്ത്രിമാര്‍ പങ്കെടുക്കും.
ഗാസയില്‍ നാലാം ദിവസത്തിലേക്ക് കടന്ന വ്യോമാക്രമണത്തില്‍ മരണസംഖ്യ 330 ആയി. കീഴടങ്ങാന്‍ കൂട്ടാക്കാത്ത ഹമാസ് തെക്കന്‍ ഇസ്രായേലില്‍ റോക്കറ്റ് ആക്രമണം തുടരുകയാണ്.....
No comments:
Post a Comment