ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സൈന്യം നടത്തുന്ന നീക്കങ്ങള്‍ ശൈത്യാകാലത്തുണ്ടാകാറുള്ള പതിവുകാര്യങ്ങള്‍ മാത്രമാണെന്ന് വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ ഇന്ത്യ സൈനിക നീക്കം നടത്തുന്നുണ്ടെന്ന പാകിസ്താന്റെ ആരോപണം അദ്ദേഹം നിഷേധിച്ചു.
അതിര്‍ത്തിയില്‍ വ്യോമകേന്ദ്രങ്ങള്‍ ഇന്ത്യ സജീവമാക്കിയതായി പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി ആരോപിച്ചിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ സൈനികനീക്കങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രണബ് വ്യക്തമാക്കി. സൈനികസാന്നിധ്യം വര്‍ദ്ധിപ്പിച്ചാലല്ലെ അത് കുറയ്‌ക്കേണ്ടതിനെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂവെന്ന് അദ്ദേഹം ചോദിച്ചു.
പാകിസ്താനില്‍ തീവ്രവാദികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതാക്കുകയാണ് പാകിസ്താന്‍ അടിയന്തിരമായി ചെയ്യേണ്ടത്.....
No comments:
Post a Comment