Monday, December 29, 2008

ഭാഗ്യചിത്രം മകനുവേണ്ടി ഒരിക്കല്‍ക്കൂടി...


ചെന്നൈ: 'മലൈയൂര്‍ മാമ്പട്ടിയന്‍' എന്ന പഴയകാല സൂപ്പര്‍ഹിറ്റ് ചിത്രം തമിഴകത്തിനു സമ്മാനിച്ചത് ത്യാഗരാജന്‍ എന്ന നായകനടനെയാണ്. 1983-ല്‍ തമിഴകത്തെ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ഈ ചിത്രം 'റീമേക്ക്' ചെയ്യാനുള്ള ശ്രമത്തിലാണ് ത്യാഗരാജന്‍.

വില്ലന്‍വേഷത്തില്‍ മാത്രം നിറഞ്ഞുനിന്ന ത്യാഗരാജന്റെ ആദ്യ നായകചിത്രമായിരുന്നു 'മലൈയൂര്‍ മാമ്പട്ടിയന്‍'. മാത്രമല്ല, മാമ്പട്ടിയന്‍ പ്രദര്‍ശനത്തിനെത്തിയതോടെയാണ് തന്നെ ഭാഗ്യദേവത കടാക്ഷിച്ചതെന്ന വിശ്വാസവും ത്യാഗരാജനുണ്ട്. പിന്നീട് ത്യാഗരാജന്റെ വളര്‍ച്ച ശരവേഗത്തിലായിരുന്നു. നായകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം ത്യാഗരാജന്‍ ശോഭിച്ചു.

വനാന്തരങ്ങളില്‍ അതിസാഹസികമായി ചിത്രീകരിച്ച ഈ ചിത്രം മകനും നടനുമായ പ്രശാന്തിനെ നായകനാക്കി വീണ്ടും ഒരുക്കാനാണ് ത്യാഗരാജന്റെ തീരുമാനം.....


No comments: