കണ്ണൂര്‍: തളരുന്ന വ്യവസായങ്ങളെ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണമെന്ന് മര്‍ക്കന്റയില്‍ എംപ്ലോയീസ് അസോസിയേഷന്റെ (ഐ.എന്‍.ടി.യു.സി.) 62-ാമത് ദക്ഷിണസംസ്ഥാന വാര്‍ഷികസമ്മേളനം ആവശ്യപ്പെട്ടു.
കയറ്റിറക്കുമതിനയം ഉദാരമാക്കി അസംസ്‌കൃത പദാര്‍ഥങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. എം.ഇ.എ. ചെയര്‍മാന്‍ സി.ടി.കെ. മുഹമ്മദ് അധ്യക്ഷനായിരുന്നു.
ഐ.എന്‍.ടി.യു.സി. അഖിലേന്ത്യാ പ്രവര്‍ത്തകസമിതി അംഗവും എം.ഇ.എ. ജനറല്‍ സെക്രട്ടറിയുമായ എം.പി. പദ്മനാഭന്‍, എം.ഇ.എ. ട്രഷറര്‍ പി.വിനയന്‍, ജി.ആര്‍. ശിവശങ്കരന്‍, ലക്ഷീ നരസയ്യ, ഗുണശേഖരന്‍, ഇ.വി. മനോഹരന്‍, ആര്‍.ഭാസ്‌കര്‍, പി.മുഹമ്മദ്, ആര്‍. രാജാമണി, കെ.എം.എ.സലീം തുടങ്ങിയവര്‍ പ്രസംഗിച്ചു.....
No comments:
Post a Comment