Monday, December 29, 2008

മാറാട് ശിക്ഷാവിധി: സിറ്റിങ് ഇന്നു മുതല്‍


കോഴിക്കോട്: മാറാട് കൂട്ടക്കൊല ക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ വിധിക്കാനുള്ള നടപടി തിങ്കളാഴ്ച എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയില്‍ ആരംഭിക്കും. ശിക്ഷയെക്കുറിച്ച് പ്രതികള്‍ക്ക് പറയാനുള്ളത് കോടതി രേഖപ്പെടുത്തും.

പ്രതികളില്‍ 63 പേരെയാണ് മാറാട് പ്രത്യേക കോടതി ജഡ്ജി ബാബു മാത്യു പി.ജോസഫ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇതില്‍ 139-ാം പ്രതി ഒഴികെയുള്ളവര്‍ക്കെതിരെ കൊലക്കുറ്റമടക്കമുള്ള വിവിധ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ശിക്ഷാവിധിയുടെ നടപടി തുടങ്ങുന്നതിന്റെ ഭാഗമായി കോടതി പരിസരത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

എരഞ്ഞിപ്പാലത്തുനിന്ന് മലാപ്പറമ്പ്, കിഴക്കേ നടക്കാവ്, പാസ്‌പോര്‍ട്ട് ഓഫീസ് ഭാഗങ്ങള്‍ വരെയും മാറാട്, ബേപ്പൂര്‍, വടകര, നാദാപുരം, എടച്ചേരി, വളയം, കുറ്റിയാടി, പേരാമ്പ്ര, കൊയിലാണ്ടി, കൊടുവള്ളി, മുക്കം എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലും തിങ്കളാഴ്ച വൈകിട്ട് ഏഴുമണിവരെ നിരോധനാജ്ഞ തുടരും.....


No comments: