കിളിനൊച്ചിക്കായി പോരാട്ടം തുടരുന്നു
(+01223332+)കൊളംബോ: പുലികേന്ദ്രങ്ങളില് സൈന്യം വ്യോമാക്രമണം തുടരുന്നതിനിടെ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ എല്‍.ടി.ടി.ഇ. നടത്തിയ ചാവേര്‍ ആക്രമണത്തില്‍ എട്ടുപേര്‍ മരിച്ചു. 17 പേര്‍ക്കു പരിക്കേറ്റു.
വടക്കന്‍ കൊളംബോയില്‍ വട്ടാല പ്രദേശത്തെ സെന്റ് ആന്‍സ് പള്ളിക്കടുത്ത് സിവില്‍ഡിഫന്‍സ് പോസ്റ്റിലെത്തിയ എല്‍.ടി.ടി.യുടെ ചാവേര്‍ പോരാളി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നെന്ന് സൈന്യം അറിയിച്ചു. ഒരു കരസേനാ ഉദ്യോഗസ്ഥനും ആറു അര്‍ധസൈനികരും ഒരു സാധാരണക്കാരനുമാണ് മരിച്ചത്.
പുലികളുടെ പ്രധാന കേന്ദ്രമായ മുല്ലൈത്തീവ്, കിളിനൊച്ചി പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ സൈനിക നീക്കം ശക്തമാക്കിയ സാഹചര്യത്തിലാണ് പുലികള്‍ വലിയൊരിടവേളയ്ക്കുശേഷം ചാവേര്‍ ആക്രമണത്തിലേക്കു കടന്നത്.....
No comments:
Post a Comment