Monday, December 01, 2008

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ലക്ഷം സൈനികരെക്കൂടി വിന്യസിക്കും -പാകിസ്താന്‍


പാക് സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം

ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സൈനിക നടപടിയുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് പാകിസ്താന്‍ ജാഗ്രത കര്‍ശനമാക്കി. കര-വ്യോമ സേനകള്‍ക്ക് സര്‍ക്കാര്‍ അതിജാഗ്രതാ നിര്‍ദേശം നല്‍കിയതായി ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വേണ്ടിവന്നാല്‍ ഏതു നിമിഷവും ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ ഒരു ലക്ഷത്തോളം സൈനികരെക്കൂടി അധികമായി വിന്യസിക്കുമെന്ന് പാകിസ്താന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പാക് മാധ്യമ പ്രതിനിധികളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ഇസ്‌ലാമാബാദില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഉദ്യോഗസ്ഥര്‍ ഇതറിയിച്ചത്.

അഫ്ഗാനിസ്താനുമായുള്ള അതിര്‍ത്തിയില്‍ താലിബാന്‍-അല്‍ഖ്വെയ്ദ ശക്തികള്‍ക്കെതിരെ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ സൈനികരെയും പിന്‍വലിച്ച് ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പുനര്‍വിന്യസിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചത്.....


No comments: