തിരുവനന്തപുരം: അന്യസംസ്ഥാന ഭാഗ്യക്കുറികളുടെ നിയന്ത്രണത്തിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ദൈ്വവാര ഭാഗ്യക്കുറിയായ 'ട്വന്റി 50' യുടെ ആദ്യ ടിക്കറ്റിന്റെയും സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ജീവനക്കാരുടെ പരിശീലന പരിപാടിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
എല്ലാ നിയന്ത്രണങ്ങള്‍ക്കും വിധേയമായാണ് സംസ്ഥാന സര്‍ക്കാര്‍ ഭാഗ്യക്കുറി നടത്തുന്നത്. എന്നാല്‍ യാതൊരു നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതെയാണ് അന്യസംസ്ഥാനങ്ങള്‍ ഭാഗ്യക്കുറി നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാന്‍ പരിമിതികളുണ്ട്. സുപ്രീംകോടതിയില്‍ വര്‍ഷങ്ങളായി കേസ് നടക്കുകയാണ്.....
No comments:
Post a Comment