കൊഹിമ/ഇറ്റാനഗര്‍: നാഗാ തീവ്രവാദി സംഘടനയായ എന്‍.എസ്.സി.എന്നിന്റെ വിരുദ്ധചേരികള്‍ നാഗാലാന്‍ഡില്‍നിന്നും അരുണാചല്‍പ്രദേശില്‍ നിന്നുമായി 28 യുവാക്കളെ തട്ടിക്കൊണ്ടുപോയി. കൗമാരക്കാരായ കുട്ടികളും ഇതില്‍പ്പെടും. തീവ്രവാദപരിശീലനത്തിനായാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നു.
നാഗാലാന്‍ഡില്‍ ഫെക് ജില്ലയിലെ പുര്‍ഗ്രാമത്തില്‍ നിന്നാണ് എന്‍.എസ്.സി.എന്‍. (കെ) തീവ്രവാദികള്‍ അഞ്ച് ഗ്രാമസുരക്ഷാസേവകരെയും ഒമ്പത് ആണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോയത്. ഇവരെ മ്യാന്‍മര്‍ അതിര്‍ത്തിയിലേക്ക് കൊണ്ടുപോയെന്നാണ് കരുതുന്നത്. ഇവരില്‍ ആറുപേരെ വിട്ടയച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
അരുണാചലിലെ തിരാപ് ജില്ലയിലുള്ള നിനു ഗ്രാമത്തില്‍നിന്നാണ് 14 യുവാക്കളെ കാണാതായത്.....
No comments:
Post a Comment