(+01221282+)ബങ്കോക്ക്: തായ്‌ലന്‍ഡ് പ്രധാനമന്ത്രി സോംചായ് വോങ്‌സവത്തിന്റെ രാജി ആവശ്യപ്പെട്ട് സര്‍ക്കാര്‍ വിരുദ്ധ സംഘടനയായ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രസി ('പാഡ്') നടത്തുന്ന പ്രക്ഷോഭം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. സമരക്കാരും സര്‍ക്കാരനുകൂലികളും ശനിയാഴ്ച രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഏറ്റുമുട്ടി.
സമരക്കാര്‍ കൈയേറിയ സര്‍ക്കാര്‍ ആസ്ഥാനത്ത് ശനിയാഴ്ച രാത്രിയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 51 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്ന് 'പാഡ്' നേതാവ് സൂര്യസായ് കതശില പറഞ്ഞു.
ഞായറാഴ്ച രാവിലെ സമരക്കാര്‍ക്കുനേരെ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ നാല്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സര്‍ക്കാര്‍ വിരുദ്ധ നിലപാട് പുലര്‍ത്തുന്ന ടി.വി.ചാനലിനുനേരെ ഗ്രനേഡ് ആക്രമണവും വെടിവെപ്പും നടന്നു.....
No comments:
Post a Comment