മുംബൈയിലെ ഭീകരാക്രമണത്തില്‍ തലതാഴ്ത്താനൊരുക്കമില്ലെന്ന സൂചന നല്‍കുന്നു ഓഹരിവിപണി. ഓഹരിവിപണികളുടെ ആസ്ഥാനമായ മുംബൈയില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് വ്യാഴാഴ്ച വിപണികള്‍ പ്രവര്‍ത്തിച്ചില്ല. വെള്ളിയാഴ്ച നേരിയൊരു മുന്നേറ്റത്തോടെ വിപണി കരുത്തുകാട്ടി.
ഇടപാടുകള്‍ തീരെ കുറവായിരുന്നെങ്കിലും ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയ ഐടി ഓഹരികള്‍ക്ക് വില നന്നായി. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ക്ക് വില ഇടിഞ്ഞു. സ്റ്റീല്‍, സിമന്റ് തുടങ്ങിയ ഓഹരികളിലും ഇടിവുണ്ടായി.
ഇതിനു പുറമെ ഹോട്ടല്‍, വിമാനസര്‍വീസ് തുടങ്ങിയ മേഖലകളിലും വരും നാളുകളില്‍ പിന്‍വാങ്ങലിന് സാധ്യതയുണ്ട്. പൊതുവെ ഓഹരിവിലകള്‍ കുറഞ്ഞു നില്‍ക്കുന്നതാണ് വില്പനസമ്മര്‍ദ്ദവും ഇടിവിന് ആക്കവും കുറയാന്‍ പ്രധാന കാരണം.....
No comments:
Post a Comment