Monday, December 01, 2008

തായ്‌ലന്‍ഡ്: വിമാനത്താവള ഉപരോധത്തിന് അയവ്‌


ബാങ്കോക്ക്: സര്‍ക്കാര്‍ വിരുദ്ധ സമരക്കാര്‍ കയ്യേറിയ ബാങ്കോക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ കയറ്റാതെ 40 വിമാനങ്ങള്‍ പറന്നു. ഈ വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസുകള്‍ നടത്തും.

സമരക്കാരുമായി അധികൃതര്‍ ഉണ്ടാക്കിയ ധാരണയെ തുടര്‍ന്നാണിത്. ധാരണപ്രകാരം 88 വിമാനങ്ങള്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പോയി മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് നടത്താനാകും.

തായ്‌ലന്‍ഡ് പ്രധാനമന്ത്രി സോംചായ് വോങ്‌സവത്തിന്റെ രാജി ആവശ്യപ്പെട്ട് സര്‍ക്കാര്‍ വിരുദ്ധ സംഘടനയായ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രസി ('പാഡ്') നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് വിമാനത്താവളങ്ങള്‍ ഉപരോധിക്കുന്നത്. ലക്ഷക്കണക്കിന് ആയിരക്കണക്കിന് വിനോദ സഞ്ചാരികളും മറ്റ് യാത്രക്കീരും ഇതുമൂലം വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്.....


No comments: