(+01221285+)ഹവാന: ചരിത്രത്തിലാദ്യമായി കത്തോലിക്കാ സഭയുടെ വാഴ്ത്തപ്പെട്ടവനാക്കല്‍ ചടങ്ങ് ക്യൂബയില്‍ നടന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ക്യൂബയില്‍ ജീവിച്ച ഫാദര്‍ ജോസ് ഓലാലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ കമ്യൂണിസ്റ്റ് ക്യൂബയുടെ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും പങ്കെടുത്തു.
വത്തിക്കാന്‍ പ്രതിനിധിയുടെ കാര്‍മികത്വത്തില്‍ നടന്ന ചടങ്ങുകളിലും ദിവ്യബലിയിലും കറുത്ത സ്യൂട്ട് ധരിച്ചെത്തിയ റൗള്‍ മുന്‍നിരയില്‍ത്തന്നെ സ്ഥാനംപിടിച്ചു.
1959-ല്‍ ഫിദല്‍ കാസ്‌ട്രോ അധികാരത്തിലേറിയ ശേഷം കത്തോലിക്കാ സഭയും ക്യൂബയുംതമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു. 1992ല്‍ രാജ്യത്ത് മതസ്വാതന്ത്ര്യം അനുവദിച്ചെങ്കിലും ആറു വര്‍ഷത്തിനു ശേഷം ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇവിടം സന്ദര്‍ശിച്ചതോടെയാണ് ബന്ധങ്ങള്‍ സാധാരണനിലയിലായത്.....
No comments:
Post a Comment