Saturday, September 06, 2008

ഹലോ അതുല്‍ ഇവിടെയുണ്ട്‌


(+01214976+)30 ലക്ഷം യുവാക്കള്‍ ഈ കഥ വായിച്ചു. അതിലേറെപ്പേര്‍ ഈ കഥയെപ്പറ്റി വായിച്ചു. കുറച്ചുപേര്‍ കഥാകൃത്തിനെപ്പറ്റിയും. ഒരു തലമുറയിലെ യുവത്വത്തെ ഒന്നടങ്കം ആകര്‍ഷിച്ച ഈ കഥ ഒക്ടോബര്‍ 10ന് സിനിമയായെത്തുന്നു. അതുല്‍ അഗ്‌നനിഹോത്രി എന്ന യുവാവിന്റെ സംവിധാനത്തില്‍.

ചേതന്‍ ഭഗത്ത് എന്ന എഴുത്തുകാരന്‍ ഇന്ത്യന്‍ യുവാക്കള്‍ക്ക് ഇതിനകം പരിചിതനാണ്. ചേതന്റെ ഇതുവരെ ഇറങ്ങിയ മൂന്നു നോവലുകളും വായിച്ച് അടുത്തത് ഇനി എന്തെന്നു ചോദിച്ച് ഇ-മെയിലയച്ചു കാത്തിരിക്കുകയാണവര്‍.
കോള്‍ സെന്റര്‍ ജീവനക്കാരായ സുഹൃത്തുക്കളുടെ കഥപറഞ്ഞ 'വണ്‍ നൈറ്റ് അറ്റ് ദ കോള്‍ സെന്റര്‍' എന്ന ചേതന്റെ നോവലാണ് അതുല്‍ അഗ്‌നനിഹോത്രിയുടെ 'ഹലോ' എന്ന സിനിമയ്ക്കാധാരം.....


സിമ്രാന്‍ എന്റെ ആരാധനാപാത്രം -നമിത


(+01214977+)അവസരങ്ങള്‍ കുറയുന്നത് അനുസരിച്ച് ആരാധകരുടെ സ്നേഹപ്രകടനങ്ങളും അന്വേഷണങ്ങളും കുറയുമെന്നതാണ് സിനിമയുടെ അലിഖിതമായ നിയമം. താരറാണിയായി ഇരുന്നിരുന്ന കാലത്തെ അംഗീകാരവും ബഹുമാനവുമൊക്കെ ഓര്‍ത്തുനെടുവീര്‍പ്പിടുന്നവര്‍ ഏറെയാണ്. പ്രത്യേകിച്ച് പുതിയ നായികമാര്‍ അരങ്ങുവാഴുന്ന തമിഴ്‌നാട്ടില്‍.
എന്നാല്‍ സിമ്രാന് അഭിമാനിക്കാം. പഴയ സ്നേഹവായ്പുള്ളവര്‍ ഒരുപാടുണ്ട്. സിമ്രാന്റെ സിനിമാഭിനയ മികവിനെ ആരാധിക്കുന്ന അവരില്‍ ഒരാള്‍ മറ്റാരുമല്ല, നമിത. ഗാനരംഗങ്ങളിലൂടെ യുവ ഹൃദയങ്ങളുടെ നെഞ്ചിടിപ്പേറ്റുന്ന സൂറത്തുകാരിയായ താരം സിമ്രാനെ ഒരു മാതൃകയായി മനസ്സില്‍ കൊണ്ടുനടക്കുന്നുണ്ട്.
''എത്രയോ കാലം തമിഴ് സിനിമാരംഗത്ത് തിളങ്ങി നിന്നതാണ് സിമ്രാന്‍.....


ദിലീപ് ചിത്രങ്ങളുടെ ഷൂട്ടിംഗ് തടയും


കൊച്ചി: നിര്‍മാതാവിന്റെ പക്കല്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയ പ്രശ്‌നത്തെച്ചൊല്ലി നടന്‍ ശ്രീനിവാസനെതിരെ നടപടിയെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടന്‍ ദിലീപും സംവിധായകന്‍ തുളസീദാസും തമ്മിലുള്ള പ്രശ്‌നവും പരിഹരിക്കണമെന്ന് മലയാള ചലച്ചിത്ര മേഖലയിലെ വിനയന്‍ പക്ഷക്കാര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പരിഹാരത്തിന് ശ്രമമുണ്ടായില്ലെങ്കില്‍ നടന്‍ ദിലീപ് അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളുടെയും സെറ്റില്‍ ഷൂട്ടിംഗ് തടയുകയും ചിത്രത്തിന്റെ റിലീസിംഗ് തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് വിനയന്‍പക്ഷ നേതാവ് ബൈജു കൊട്ടാരക്കര പറഞ്ഞു. ഡ്രൈവര്‍മാര്‍ക്കും അസി. ഡ്രൈവര്‍മാര്‍ക്കും സെറ്റുകളില്‍ ടേണ്‍ അനുസരിച്ച് മാത്രമേ ജോലി നല്‍കാവൂയെന്നും നേതാക്കള്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു.....


'മാക്ട' യൂണിയന്‍ തിരഞ്ഞെടുപ്പുകള്‍ മാറ്റിവെച്ചു


കൊച്ചി: ശനി, ഞായര്‍ ദിവസങ്ങളിലായി കൊച്ചിയില്‍ നടത്താനിരുന്ന 'മാക്ട' യൂണിയന്‍ തിരഞ്ഞെടുപ്പുകള്‍ മാറ്റിവെച്ചു. തിരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക സംബന്ധിച്ച് മട്ടാഞ്ചേരി സബ് കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതിയാണ് തിരഞ്ഞെടുപ്പു നടത്തുന്നത് താല്‍ക്കാലികമായി തടഞ്ഞത്. 'മാക്ട'യില്‍ വിനയന്‍പക്ഷവും മറുപക്ഷവും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് കോടതി ഇടപെടലിനും തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിനും വഴിവെച്ചിരിക്കുന്നത്.

രണ്ടുദിവസങ്ങളിലായി മാക്ടയിലെ 12 അംഗ യൂണിയനുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കേണ്ടിയിരുന്നത്. 5 യൂണിയനുകളിലേക്ക് നേരത്തെ എതിരില്ലാതെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിരുന്നു. തേവരയിലെ എസ്.എച്ച്. സ്‌കൂള്‍ ഹാളില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായപ്പോള്‍ വെള്ളിയാഴ്ച വൈകീട്ടാണ് കോടതിവിധി വന്നത്.....


Friday, September 05, 2008

ഉത്തരഖണ്ഡില്‍ ഭൂചലനം, ആളപായമില്ല


ന്യൂഡല്‍ഹി: ഉത്തരഖണ്ഡില്‍ ഇന്ന് പുലര്‍ച്ചെ നേരിയ ഭൂചലനം ഉണ്ടായി. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

റിക്ടര്‍ സെ്കയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂചലനം ഉത്തരഖണ്ഡിന്റെ വടക്കാണ് അനുഭവപ്പെട്ടത്.


റിസര്‍വ് ബാങ്ക് ഗവര്‍ണറായി സുബ്ബറാവു സ്ഥാനമേറ്റു


(+01214963+)ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഡി സുബ്ബറാവു സ്ഥാനമേറ്റു.

1972 ഐ എ എസ് ബാച്ചുകാരനായ സുബ്ബറാവു നിലവില്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിയാണ്. വൈ വി റെഡ്ഡിയുടെ കാലാവധി കഴിഞ്ഞതോടെയാണ് സുബ്ബറാവുവിനെ ധനമന്ത്രി പി ചിദംബരം കഴിഞ്ഞ തിങ്കളാഴ്ച്ച നിയമിച്ചത്.

59 കാരനായ സുബ്ബറാവു ലോകബാങ്ക് അടക്കമുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ്. 2008 മെയ് മാസത്തിലാണ് ധനകാര്യ സെക്രട്ടറിയായി അദ്ദേഹം ചുമതലയേറ്റത്.


മാതൃഭൂമി മുന്‍ ജീവനക്കാരന്‍ ബസ്സിടിച്ചു മരിച്ചു


കോഴിക്കോട് :മാതൃഭൂമി ജീവനക്കാരനായി വിരമിച്ച എന്‍.വി കുട്ടന്‍ (85) മെഡിക്കല്‍ കോളേജ് റോഡില്‍ കാവ് സ്‌റ്റോപ്പിനരികെ ബസ് ഇടിച്ച് മരിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതേമുക്കാലിനാണ് സംഭവം. കാവ് സ്റ്റോപ്പിനരികെയാണ് അദ്ദേഹം താമസിച്ചിരുന്നത്. നടന്നുപോകുന്നമ്പോഴാണ് അപകടത്തില്‍ പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. മാതൃഭൂമി ജീവനക്കാരനായ ജയകുമാര്‍ മകനാണ്.


റഷ്യയുമായുള്ള ബന്ധം ശക്തമാക്കും: മക്‌കെയ്ന്‍


സെന്റ്‌പോള്‍: റഷ്യയുമായുള്ള അമേരിക്കന്‍ ബന്ധം ശക്തമാക്കുകയെന്നത് ചരിത്രപരമായ ആവശ്യമാണെന്ന് യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോണ്‍ മക്‌കെയ്ന്‍. ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദരാജ്യം ഇറാനാണെന്നും ആഗോളഭീകരവാദത്തെ യു.എസ് ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായുള്ള ഔദ്യോഗികപ്രഖ്യാപനത്തിന് ശേഷം മിനെസോട്ടയിലെ സെന്റ്‌പോളില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബരാക് ഒബാമയെയും മറ്റ് എതിരാളികളെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് മക്‌കെയ്ന്‍ പ്രസംഗിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സാറാ പേലിനും മുന്‍ ഗവര്‍ണ്ണര്‍മാരായ മിറ്റ് റോമ്‌നിയും മൈക്ക് ഹക്കബിയും മക്‌കെയ്‌നുവേണ്ടി പ്രചാരണത്തിന് സ്റ്റേജിലുണ്ടായിരുന്നു.....


സിംഗൂര്‍ പ്രശ്‌നപരിഹാര ചര്‍ച്ച ഇന്ന്‌


കൊല്‍ക്കത്ത: സിംഗൂരിലെ ടാറ്റയുടെ ചെറുകാര്‍ പദ്ധതി വിഷയത്തില്‍ ഇന്ന് ഗവര്‍ണ്ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ അധ്യക്ഷതയില്‍ സര്‍ക്കാര്‍-തൃണമൂല്‍ പ്രതിനിധികളുടെ ചര്‍ച്ച നടക്കും.

ഇതിന് മുന്നോടിയായി ഗവര്‍ണര്‍ സര്‍ക്കാര്‍, തൃണമൂല്‍ പ്രതിനിധികളുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്ഭവനില്‍ മന്ത്രിമാരുമായും സംസ്ഥാന നിയമസഭാ സമിതി ചെയര്‍മാനുമായും തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളുമായും വെവ്വേറെയാണ് ഗവര്‍ണര്‍ ചര്‍ച്ച നടത്തിയത്.

കൂടിക്കാഴ്ചയെപ്പറ്റി നിയമസഭാ സമിതി അധ്യക്ഷന്‍ സുധീപ് ബന്ദോപാധ്യായ മാത്രമാണ് പ്രതികരിച്ചത്. ടാറ്റയ്ക്ക് അധികഭൂമി വിട്ടുകൊടുക്കാന്‍ മടിയുള്ള കര്‍ഷകര്‍ക്ക് സ്ഥലം തിരിച്ചുനല്‍കുന്നതിന് വേണ്ട നടപടിയെടുക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന് ഗവര്‍ണറോടഭ്യര്‍ഥിച്ചതായി അദ്ദേഹം പറഞ്ഞു.....


ചൈനയില്‍ കല്‍ക്കരി ഖനിയില്‍ സേ്ഫാടനം: 10 മരണം


ചെങ്ങ്ഡു: ചൈനയിലെ സീച്യൂയാന്‍ പ്രവിശ്യയിലുണ്ടായ കല്‍ക്കരി ഖനി സേ്ഫാടനത്തില്‍ പത്തുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ജിന്‍ഹെ കോള്‍ മൈനിംഗ് കമ്പനിയിലാണ് സേ്ഫാടനമുണ്ടായത്. മരിച്ചവരെല്ലാം ജീവനക്കാരാണ്.

സേ്ഫാടനസമയത്ത് 44-പേര്‍ ഖനിയിലുണ്ടായിരുന്നു. മരിച്ചവര്‍ക്ക് കമ്പിനിയുടമകള്‍ നഷ്ടപരിഹാരം നല്‍കും.


കരാറുമായി ബന്ധപ്പെട്ട് ഒന്നും മറച്ചുവെച്ചിട്ടില്ലെന്ന് അമേരിക്ക


വാഷിങ്ടണ്‍: ആണവകരാറുമായി ബന്ധപ്പെട്ട് ഇപ്പോഴുയര്‍ന്ന് വന്നിട്ടുള്ള കാര്യങ്ങളില്‍ പുതുതായിട്ടൊന്നുമില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അണുപരീക്ഷണത്തിന് ഇന്ത്യ സ്വയം മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ആ തീരുമാനത്തില്‍ ഇന്ത്യ ഉറച്ചു നില്‍ക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട് മെന്റ് വക്താവ് റോബര്‍ട്ട് വുഡ് പറഞ്ഞു.

ആണവനിര്‍വ്യാപനമെന്നത് അമേരിക്കയുടെ പ്രഖ്യാപിത നിലപാടാണ്. ആണവ പരീക്ഷണം നടത്തിയാല്‍ ആണവോര്‍ജ്ജം നല്‍കുന്നത് നിര്‍ത്തുമെന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് ചില വസ്തുതകള്‍ മറച്ചുവെച്ചതായ ആരോപണങ്ങള്‍ റോബര്‍ട്ട് വുഡ് നിഷേധിച്ചു. 123 കരാര്‍ ഇന്ത്യക്ക് ബാധകമാണ്. കരാറിനെ സംബന്ധിച്ച് ഇന്ത്യക്കും അമേരിക്കയ്ക്കും കാര്യങ്ങള്‍ വ്യക്തമായി അറിയാം.....


ഓഹരി വിപണിയില്‍ ഇടിവ്‌


മുംബൈ: ഓഹരി വിപണി കുത്തനേ ഇടിഞ്ഞു. സെന്‍സെക്‌സ് 337 പോയിന്‍റും നിഫ്റ്റി 80 പോയിന്‍റും താഴേക്ക് പോയി. രാവിലെ വ്യാപാരം ആരംഭിച്ചതു മുതല്‍ വിപണിയില്‍ ഇടിവ് പ്രകടമായിരുന്നു. പ്രധാന ഓഹരികളെല്ലാം കനത്ത വില്‍പന സമ്മര്‍ദമാണ് നേരിട്ടത്. ഏറ്റവും ഇടിവുണ്ടായത് ഐ.ടി ഓഹരികള്‍ക്കാണ്. ഇന്‍ഫോസിസിന് 3.7 ശതമാനവും വിപ്രോയ്ക്ക് 2.95 ശതമാനവും നഷ്ടം നേരിട്ടു.

ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള അമേരിക്കന്‍ സാമ്പത്തികാവലോകന റിപ്പോര്‍ട്ട് പുറത്തുവന്നതാണ് വിപണിക്ക് തിരിച്ചടിക്ക് കാരണമായത്.

രാവിലെ 11.30 ന് സെന്‍സെക്‌സ് 337 പോയിന്‍റ് ഇടിഞ്ഞ് 14562.09 പോയിന്‍റിലും നിഫ്റ്റി 81 പോയിന്‍റ് കുറഞ്ഞ് 4366.75 ലുമാണ് വ്യാപാരം നടന്നത്.....


സ്വതന്ത്ര വിദേശനയത്തെ ബാധിക്കുന്ന സഹകരണമുണ്ടാക്കില്ല: ആന്‍റണി


ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെ ബാധിക്കുന്ന യാതൊരുവിധ സഹകരണവും അമേരിക്കയുമായി ഉണ്ടാക്കില്ലെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു. ഇന്ത്യയും അമേരിക്കയും പരസ് പര സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. നാല് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പുറപ്പെടുന്നതിന് മുമ്പായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്റണി.

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സിന്റെ ക്ഷണപ്രകാരമാണ് ആന്റണി അമേരിക്ക സന്ദര്‍ശിക്കുന്നത്. വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ്, സുരക്ഷാ ഉപദേഷ്ടാവ് എന്നിവരുമായി സന്ദര്‍ശനവേളയില്‍ ആന്റണി ചര്‍ച്ചകള്‍ നടത്തും. പ്രതിരോധ സെക്രട്ടറിയും, വിവിധ സൈനിക വിഭാഗങ്ങളുടെ തലവന്മാരും ആന്റണിയെ അനുഗമിക്കുന്നുണ്ട്.....


എന്‍ എം പിയേഴ്‌സന്റെ മകനെ തട്ടിക്കൊണ്ടുപോയവര്‍ അറസ്റ്റില്‍


ഇടുക്കി: എഴുത്തുകാരനായ എന്‍ എം പിയേഴ്‌സന്റെ മകന്‍ ശ്യാമപ്രസാദിനെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ചുപേര്‍ പോലീസ് പിടിയിലായി.

ഇടുക്കി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദിനെ ആഗസ്റ്റ് 27 ന് രാത്രിയിലാണ് 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയത്. പിടിയിലായവരില്‍ നാലുപേര്‍ വടക്കന്‍ പറവൂര്‍ സ്വദേശികളും ഒരാള്‍ കുമളി സ്വദേശിയുമാണ്.

പിയേഴ്‌സന്റെ പക്കല്‍ കള്ളപ്പണമുള്ളതായി സംശയം തോന്നിയതിനെ തുടര്‍ന്ന് പണം ലഭിക്കാന്‍ വേണ്ടിയാണ് തട്ടിക്കൊണ്ടുപോയതെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.


കോഴിക്കോട് ശ്രീമുത്തപ്പന്‍ ക്ഷേത്രത്തില്‍ വിഗ്രഹമോഷണം


കോഴിക്കോട്: രാജേന്ദ്ര ആസ്പത്രി റോഡിലെ കൊയിലോത്ത് മഠപ്പുര ശ്രീമുത്തപ്പന്‍ ക്ഷേത്രത്തില്‍ മോഷണം.

ഭഗവതിയുടെ വിഗ്രഹം, ഓടില്‍ തീര്‍ത്ത തിരുമുഖം, വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന രണ്ടു സ്വര്‍ണമാലകള്‍, നാല് സ്റ്റീല്‍ ഭണ്ഡാരങ്ങള്‍ എന്നിവയാണ് കാണാതായത്.

ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. രാത്രി നഗരത്തില്‍ ഉണ്ടായ കനത്ത മഴയ്ക്കിടെയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. നഷ്ടം എത്രയെന്ന് അറിവായിട്ടില്ല.

വിരലടയാള വിദഗ്ദ്ധ ര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവെടുത്തു. നടക്കാവ് പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.


ഇഫ്തിക്കര്‍ ചൗധരിയെ തിരിച്ചെടുത്തേക്കില്ല


ഇസ്‌ലാമബാദ്: പര്‍വേസ് മുഷ്‌റഫ് പുറത്താക്കിയ പാകിസ്താന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഇഫ്തിക്കര്‍ ചൗധരിയെ തിരിച്ചെടുത്തേക്കില്ലെന്ന് സൂചന. ചൗധരിയെ തിരിച്ചെടുക്കേണ്ടന്ന് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി തത്വത്തില്‍ തീരുമാനമെടുത്തതായി പ്രമുഖ ദിനപത്രമായ ന്യൂസ് ഡെയിലി റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയെ പാര്‍ട്ടി ഇക്കാര്യം അറിയിച്ചതായി പി.പി.പി വക്താവ് ഫര്‍ഹത്തുള്ള ബാബ വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൗധരിയെ കൂടാതെ പുറത്താക്കപ്പെട്ട ജഡ്ജ ിമാരില്‍ മറ്റ് ചിലരേയും തിരിച്ചെടുക്കാനാവില്ലെന്ന നിലപാടിലാണ് പി.പി.പി നേതൃത്വം.

2007 നവംബര്‍ മൂന്നിന് 60 ജഡ്ജ ിമാരെയാണ് മുഷ്‌റഫ് പുറത്താക്കിയത്. പാകിസ്താന്‍ മുസ്‌ലിം ലീഗിന്റെ ഏറ്റവും വലിയ ആവശ്യമായിരുന്നു പുറത്താക്കപ്പെട്ട ജഡ്ജ ിമാരെ തിരിച്ചെടുക്കുക എന്നത്.....


ആണവനിര്‍വ്യാപനം: ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ലെന്ന് പ്രണബ്‌


(+01214964+)ന്യൂഡെല്‍ഹി: ആണവ നിര്‍വ്യാപനരംഗത്ത് നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയത്തില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു.

ആണവായുധങ്ങള്‍ ആദ്യം ഉപയോഗിക്കുകയില്ല എന്ന പ്രഖ്യാപിത നിലപാടില്‍ മാറ്റമില്ലെന്നും ആണവ നിര്‍വ്യാപനം എന്ന ലക്ഷ്യത്തിനായി അന്താരാഷ്ട്ര സമൂഹവുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രണബ് മുഖര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


ശബരിനാഥിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നു


തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു സ്ഥാപനംവഴി തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ശബരിനാഥിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി. തിരുവനന്തപുരത്തെ മൂന്ന് ബാങ്കുകളിലുള്ള 20 ഓളം അക്കൗണ്ടുകളാണ് മരവിപ്പിക്കുന്നത്.

അക്കൗണ്ടുകളുടെ രേഖകള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു തുടങ്ങി. വരുമാന സ്രോതസുകള്‍, ബന്ധങ്ങള്‍ എന്നിവയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. അദ്ദേഹത്തിന്റെ വിവിധ ഓഫീസുകളില്‍നിന്നും ഫ്‌ളാറ്റുകളില്‍ നിന്നും ഏഴ് കമ്പ്യൂട്ടറുകളും നിരവധി രേഖകളും കണ്ടെടുത്തിട്ടുണ്ട്.


കശ്മീരില്‍ മൂന്ന് നേതാക്കളെ വീട്ടുതടങ്കലിലാക്കി


ശ്രീനഗര്‍: അമര്‍നാഥ് ഭൂമി പ്രശ്‌നത്തില്‍ വീണ്ടും പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയ മൂന്ന് നേതാക്കളെ വീട്ടുതടങ്കലിലാക്കി. മിര്‍വൈസ് ഉമര്‍ ഫറൂക്ക്, സയ്യിദ് അലി ഗീലാനി, യാസിന്‍ മാലിക്ക് എന്നിവരെയാണ് തടങ്കലിലാക്കിയത്. വെള്ളിയാഴ്ച വീണ്ടും പ്രതിഷേധ പ്രകടനം നടത്താന്‍ ഇവര്‍ കശ്മീര്‍ താഴ്‌വരയിലെ ജനങ്ങളെ ആഹ്വാനം ചെയ്തിരുന്നു.

ഇവരെ വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കരുതെന്ന് പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസിനെയും അര്‍ദ്ധസൈനിക വിഭാഗങ്ങളെയും നിയോഗിച്ചു. തീര്‍ത്ഥാടന കാലത്ത് ക്ഷേത്രബോര്‍ഡിന് ഭൂമി താല്‍ക്കാലികമായി നല്‍കാനുള്ള തീരുമാനത്തിനെതിരെയാണ് ഇവര്‍ പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയത്.


ഷംസീറിന് ജാമ്യം അനുവദിച്ചു


തലശ്ശേരി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എന്‍.ഷംസീറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. 10,000 രൂപ വീതമുള്ള രണ്ട് ആള്‍ ജാമ്യത്തിലാണിത്. ഷംസീറിന്റെ പാസ്‌പോര്‍ട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.

മന്ത്രിയായിരിക്കെ പി.ശങ്കരനെ വഴിതടഞ്ഞ കേസില്‍ ഹാജരാകാതിരുന്നതിനാണ് ഷംസീറിനെ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്.


ബി.എം.ഡബ്ലിയു കേസ്: സഞ്ജീവ് നന്ദയ്ക്ക് അഞ്ച് വര്‍ഷം തടവ്‌


ന്യൂഡല്‍ഹി: പ്രമാദമായ ബി.എം.ഡബ്ലിയു കേസില്‍ ഒന്നാം പ്രതി സഞ്ജീവ് നന്ദയ്ക്ക് വിചാരണക്കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചു. മദ്യപിച്ച് കാറോടിച്ച സഞ്ജീവ് നന്ദ വഴിയരികില്‍ നിന്നിരുന്ന ആറ് പേരെ ഇടിച്ചുവീഴ്ത്തിയതാണ് കേസിന് ആധാരം.

മൂന്ന് പോലീസുകാര്‍ ഉള്‍പ്പടെ ആറ് പേരും മരിച്ച സംഭവം വന്‍ വിവാദമായിരുന്നു. കേസിലെ മറ്റ് പ്രതികളായ രാജീവ് ഗുപ്ത്ക്ക് ഒരു വര്‍ഷവും, ഭോലാ നാഥ്, ശ്യാം സിങ് എന്നിവര്‍ക്ക് ആറ് മാസവും ശിക്ഷ വിധിച്ചു. ആയുധ വ്യാപാരി സുരേഷ് നന്ദയുടെ മകനാണ് സഞ്ജീവ് നന്ദ. മുത്തച്ഛന്‍ എസ്.എം നന്ദ മുന്‍ നാവിക സേന മേധാവിയായിരുന്നു.


വാഹനം ഓടിക്കുന്നതിനിടയില്‍ ഡ്രൈവര്‍ മരിച്ചു


തലശ്ശേരി: വാഹനം ഓടിക്കുന്നതിനിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു. പിണറായി പാണ്ഡ്യാലമുക്കിന് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. മമ്പറം കോട്ടത്ത് വി.വി ശശിധരന്‍(52) ആണ് മരിച്ചത്. ശശിധരന്‍ ഓടിച്ചിരുന്ന പിക്കപ് വാന്‍ വഴിയരികില്‍ നിയന്ത്രണം വിട്ട് ഇടിച്ച നില്‍ക്കുകയായിരുന്നു.


ലോക ബില്യാഡ്‌സ് കിരീടം പങ്കജ് അദ്വാനിക്ക്‌


(+01214966+)ബാംഗ്ലൂര്‍: ലോക ബില്യാഡ്‌സ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയുടെ പങ്കജ് അദ്വാനി സ്വന്തമാക്കി. ഇന്ത്യയുടെ തന്നെ ഗീത് സേഥിയെ 1-6 നാണ് പങ്കജ് പരാജയപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യനായിരുന്നു ഗീത് സേഥി.

ബില്യാര്‍ഡ്‌സിലെ ടൈം ഫോര്‍മാറ്റ് ഇനത്തില്‍ നിലവിലെ ചാമ്പ്യനാണ് ബാംഗ്ലൂര്‍ സ്വദേശിയായ പങ്കജ്.

2005ല്‍ ഈ രണ്ടിനങ്ങളിലും വിജയിച്ച് ഇരട്ടക്കിരീടം നേടിയിരുന്ന പങ്കജിന് സ്വന്തം നാട്ടില്‍ അതിനുള്ള അവസരം വീണ്ടും കൈവന്നിരിക്കുകയാണ്.

നാളെ മുതലാണ് ടൈംഫോര്‍മാറ്റ് ലോക ചാമ്പ്യന്‍ഷിപ്പ് ബാംഗ്ലൂരില്‍ ആരംഭിക്കുന്നത്.


മറൈന്‍ പോലീസ് അക്കാഡമിക്ക് കേന്ദ്രത്തിന്റെ ഉറപ്പ്‌


ന്യൂഡല്‍ഹി: മറൈന്‍ പോലീസ് അക്കാഡമിക്ക് അനുമതി നല്‍കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

ഏഴിമല നാവിക അക്കാഡമിക്ക് സമീപം മറൈന്‍ പോലീസ് അക്കാഡമി സ്ഥാപിക്കും. സംസ്ഥാനത്തെ ആദ്യ തീരദേശ പോലീസ് സ്‌റ്റേഷന്‍ നീണ്ടകരയില്‍ ശിവരാജ് പാട്ടീല്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.


പി.ജി ഗോവിന്ദന്‍ നായര്‍ പുതിയ പ്രോസിക്യൂഷന്‍ ജനറല്‍


തിരുവനന്തപുരം: രാജിവെച്ച പി.ജി തമ്പിക്ക് പകരം പുതിയ പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറലായി അഡ്വ.പി.ജി ഗോവിന്ദന്‍ നായരെ നിയമിച്ചു.


മലപ്പുറം നിലമ്പൂരില്‍ ഉരുള്‍പൊട്ടി ആദിവാസി മരിച്ചു


മലപ്പുറം: നിലമ്പൂരിലെ ചിങ്കാനമലയില്‍ ഉരുള്‍പൊട്ടി ഒരാള്‍ മരിച്ചു.

ആദിവാസിയായ കുട്ടിപ്പാലന്‍(50) ആണ് മരിച്ചത്.


മാക്ട തിരഞ്ഞെടുപ്പ് മാറ്റിവെച്ചു


കൊച്ചി: മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയിലേക്ക് നാളെയും മറ്റന്നാളും നടത്താനിരുന്ന തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.

ഭരണഘടനാ പ്രകാരം വോട്ടര്‍ പട്ടിക തയ്യാറാക്കിയ ശേഷം തിരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതാണ് തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ കാരണം.


ഹെയ്ത്തിയില്‍ ചുഴലിക്കാറ്റ്; 60 പേര്‍ മരിച്ചു


(+01214928+)ലണ്ടന്‍: കരബീയന്‍ രാജ്യമായ ഹെയ്ത്തിയില്‍ ആഞ്ഞുവീശിയ ഹന്ന ചുഴലിക്കൊടുങ്കാറ്റ് വന്‍ നാശം വിതച്ചു. വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലുമായി അറുപതോളം പേര്‍ മരിച്ചു.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഹെയ്ത്തിയില്‍ ആഞ്ഞടിച്ച മൂന്നു കൊടുങ്കാറ്റുകളില്‍ 175 പേരെങ്കിലും മരിച്ചെന്ന് പ്രസിഡന്റ് റെനെ പ്രെവാല്‍ പറഞ്ഞു. ആയിരങ്ങള്‍ വീടുപേക്ഷിച്ച് അഭയാര്‍ഥി കേന്ദ്രങ്ങളില്‍ കഴിയുകയാണ്.

ഹന്ന ചുഴലിക്കൊടുങ്കാറ്റ് അമേരിക്കയിലെ ദക്ഷിണ കരോലിനയിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവിടെ വടക്കുപടിഞ്ഞാറന്‍ തീരപ്രദേശത്ത് ജാഗ്രത ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച ഹന്ന കൂടുതല്‍ ശക്തമായി വീശിയടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ അറിയിച്ചു.....


വി.എച്ച്.പി. യാത്ര തടയുമെന്ന് ഒറീസ്സ സര്‍ക്കാറിന്റെ ഉറപ്പ്‌


ന്യൂഡല്‍ഹി: സ്വാമി ലക്ഷ്മണാനന്ദയുടെ ചിതാഭസ്മവും പേറി ഒറീസ്സയില്‍ യാത്ര നടത്താനുള്ള വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ പദ്ധതി അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിക്ക് ഉറപ്പുനല്‍കി. അതിനിടെ, ഒറീസ്സയിലെ ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ചചെയ്യുമെന്ന് അറിയിച്ചു.

ഒറീസ്സയില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്ന സുപ്രീം കോടതി നോട്ടീസ്സിനുള്ള മറുപടിയിലാണ് വി.എച്ച്.പി.യാത്ര അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. കൊല്ലപ്പെട്ട സ്വാമിയുടെ ചിന്താഭസ്മവുമേന്തി സപ്തംബര്‍ ഏഴിന് സംസ്ഥാന വ്യാപകമായി യാത്രസംഘടിപ്പിക്കുമെന്നായിരുന്നു വി.....


അസമില്‍ ബി.ജെ.പി-എ.ജി.പി. സഖ്യം


ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അസം ഗണപരിഷത്തുമായി ചേര്‍ന്ന് അസമില്‍ മത്സരിക്കാന്‍ ബി.ജെ.പി. കേന്ദ്രസമിതി വ്യാഴാഴ്ച തീരുമാനിച്ചു. ഇരുപാര്‍ട്ടികളും തമ്മിലുള്ള ധാരണകള്‍ എന്തായിരിക്കണമെന്നതിനെപ്പറ്റി പഠിക്കാന്‍ രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ജസ്വന്ത് സിങ്ങിനെയും സുഷമ സ്വരാജിനെയും സമിതി നിയമിച്ചു.

കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകളില്‍ ഭിന്നതയില്ലെന്നും തിരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കാമെന്ന എ.ജി.പി.യുടെ നിര്‍ദേശം സ്വീകരിച്ചുവെന്നും ഡല്‍ഹിയില്‍ നടന്ന യോഗത്തിനുശേഷം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് സംഘാടന സമിതി നേതാവ് വെങ്കയ്യ നായിഡു അറിയിച്ചു.

സമാനമനസ്‌കരായ പാര്‍ട്ടികളോടുള്ള ചര്‍ച്ചകള്‍ക്കായി ആറംഗസമിതിയെ എ.ജി.പി. നിയമിച്ചു. ജസ്വന്ത് സിങ്ങും സുഷമ സ്വരാജും ഈ സമിതിയുമായി ചര്‍ച്ചനടത്തും.....


ടാമറിന്‍റ് ഹോട്ടലുകളെ ബന്ധിപ്പിച്ച് പാക്കേജ്‌


കൊച്ചി: കേരള ടൂറിസം വികസന കോര്‍പ്പറേഷന്‍ സംസ്ഥാനത്തെ 14 പ്രമുഖ ടൂറിസം കേന്ദ്രങ്ങളില്‍ (കെ.ടി.ഡി.സി.) തുടങ്ങുന്ന ടാമറിന്റ് ഈസി ഹോട്ടലുകളെ ബന്ധിപ്പിച്ച് പ്രത്യേക ടൂറിസം പാക്കേജുകള്‍ ആവിഷ്‌കരിക്കുമെന്ന് ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ് അറിയിച്ചു. ഇടത്തരക്കാര്‍ക്ക് താങ്ങാവുന്ന നിരക്കു മാത്രമായിരിക്കും ഇവിടെ. കെ.ടി.ഡി.സി.യുടെ സെന്‍ട്രല്‍ റിസര്‍വേഷന്‍ മുഖേന ആര്‍ക്കും ബുക്കുചെയ്യാം. തിരുനെല്ലി, കൊണ്ടോട്ടി, കാലടി എന്നിവിടങ്ങളില്‍ ആരംഭിച്ച ടാമറിന്റ് ഹോട്ടലുകള്‍ക്കു പുറമേ മങ്ങാട്ടുപറമ്പ്, സുല്‍ത്താന്‍ ബത്തേരി, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ഹോട്ടല്‍ നിര്‍മാണം പൂര്‍ത്തിയായി. കൊല്ലം, ആലപ്പുഴ, പീരുമേട്, ചങ്ങനാശ്ശേരി, തൃശ്ശൂര്‍, ഗുരുവായൂര്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലെ യാത്രി നിവാസുകളെ ടാമറിന്റ് ഹോട്ടലുകളാക്കുകയാണ്.....


മുല്ലപ്പെരിയാര്‍: ജലനിരപ്പു കുറച്ചപ്പോള്‍ തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോയി


കോട്ടയം: മുല്ലപ്പെരിയാറ്റിലെ ജലനിരപ്പ് 136 അടിയായി കുറച്ചശേഷമാണ് കൂടുതല്‍ വെള്ളം അണക്കെട്ടില്‍നിന്ന് കൊണ്ടുപോയതെന്ന് തമിഴ്‌നാട്, ജസ്റ്റിസ് അനില്‍ദേവ് സിങ് കമ്മീഷനുമുമ്പാകെ വ്യക്തമാക്കി. കമ്മീഷനുമുമ്പാകെനടന്ന ക്രോസ്‌വിസ്താരത്തിലാണ് തമിഴ്‌നാടിന്റെ സാക്ഷിയായ മുന്‍ ചീഫ് എന്‍ജിനീയര്‍ ആര്‍. സുബ്രഹ്മണ്യന്‍ ഇക്കാര്യം സമ്മതിച്ചത്.

ജലനിരപ്പ് 136 അടിയായി കുറച്ചത് 1979 മുതലാണ്. അന്നുമുതല്‍ തമിഴ്‌നാട് എടുത്ത വെള്ളത്തേക്കാള്‍ കുറവാണ് അതിനുമുമ്പ് എടുത്ത വെള്ളമെന്ന് ആര്‍. സുബ്രഹ്മണ്യന്‍ ക്രോസ്‌വിസ്താരത്തില്‍ പറഞ്ഞു.

ജലനിരപ്പ് കുറച്ചതുകൊണ്ട് തമിഴ്‌നാടിന് കിട്ടുന്ന വെള്ളത്തില്‍ കുറവുവന്നിട്ടില്ലെന്നുമാത്രമല്ല, കൂടിയിട്ടുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്. സുബ്രഹ്മണ്യന്റെ പ്രസ്താവന കേരളത്തിന് അനുകൂലമാക്കാന്‍ കഴിയും.....


മണപ്പുറം ഗ്രൂപ്പില്‍ വീണ്ടും 70 കോടി രൂപയുടെ വിദേശ ഓഹരി നിക്ഷേപമെത്തുന്നു


കൊച്ചി: പ്രമുഖ ധനകാര്യ സ്ഥാപനമായ മണപ്പുറം ഗ്രൂപ്പില്‍ വീണ്ടും വിദേശ സ്ഥാപനങ്ങളില്‍ നിന്ന് 70 കോടി രൂപയുടെ ഓഹരി മൂലധന നിക്ഷേപമെത്തുന്നു. മണപ്പുറം ജനറല്‍ ഫിനാന്‍സ് ആന്‍ഡ് ലീസിങ്ങിലും മണപ്പുറം ഫിനാന്‍സ് (തമിഴ്‌നാട്) ലിമിറ്റഡിലുമാണ് അമേരിക്കയും ഇംഗ്ലണ്ടും ആസ്ഥാനമായുള്ള കമ്പനികളില്‍ നിന്ന് നിക്ഷേപം എത്തുകയെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ വി.പി. നന്ദകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ലണ്ടന്‍ എക്‌സ്‌ചേഞ്ചിലെ എഫ്ടിഎസ്ഇ സൂചികയില്‍പ്പെട്ട ആല്‍ക്കെമിയും ആഷ്‌മോറും ചേര്‍ന്നുള്ള സംയുക്ത ബ്രിട്ടീഷ് സംരംഭമായ ആല്‍ക്കെമി ആഷ്‌മോര്‍ അവരുടെ മൗറീഷ്യസിലെ ഉപ കമ്പനിയായ എഎ ഡവലപ്‌മെന്റ് കാപ്പിറ്റല്‍ ഇന്ത്യ ഫണ്ട് വഴി മണപ്പുറം ജനറല്‍ ഫിനാന്‍സ് ആന്‍ഡ് ലീസിങ്ങില്‍ 22.....


ബിഗ് ടിവി ഡിടിഎച്ചിന്റെ പ്രാരംഭ ഓഫര്‍


കൊച്ചി: റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ ഡിജിറ്റല്‍ ഹോം എന്റര്‍ടെയ്ന്‍മെന്റ് സര്‍വീസായ ബിഗ് ടിവി ഡിടിഎച്ച് കേരളത്തില്‍ പ്രാരംഭ ഓഫര്‍ പ്രഖ്യാപിച്ചു.

1990 രൂപയുടെ സ്റ്റാര്‍ട്ടര്‍ പാക്കും 2190 രൂപയുടെ പോപ്പുലര്‍ പാക്കുമാണ് കമ്പനി അവതരിപ്പിക്കുന്നത്. 12 മാസത്തേക്കാണിത്. ഒപ്പം 32 മൂവി ചാനലുകള്‍ ഉള്‍ക്കൊള്ളുന്ന ബിഗ് സിനിമ പാക്കേജ് മൂന്നുമാസത്തേക്ക് സൗജന്യമായി ലഭിക്കും. ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങള്‍ക്കു പുറമെ മലയാളം ഉള്‍പ്പെടെയുള്ള നാലു ദക്ഷിണേന്ത്യന്‍ ഭാഷാ ചിത്രങ്ങളുള്‍പ്പെടുന്ന പേ പെര്‍ വ്യൂ ചിത്രങ്ങളും ലഭ്യമായിരിക്കും.

നിലവില്‍ പത്തു മലയാളം ചാനലുകളാണ് ബിഗ് ടിവിയില്‍ ലഭ്യമാകുക. മലയാളം സിനിമ മാത്രം ഉള്‍ക്കൊള്ളുന്ന മൂവി ചാനലും ഉടന്‍ ആരംഭിക്കും.....


കശ്മീരിന്റെ കഥയുമായി തഹാന്‍


മഞ്ഞുപുതച്ച മലനിരകളും സുന്ദര തടാകങ്ങളുമൊക്കെയുള്ള സ്വര്‍ഗഭൂമിയായ കശ്മീര്‍ എത്രയോ സിനിമകള്‍ക്ക് പശ്ചാത്തലമൊരുക്കിയിട്ടുണ്ട്. പ്രണയരംഗങ്ങള്‍ക്കും ഗാനദൃശ്യങ്ങള്‍ക്കും ഒടുവില്‍ കലാപത്തിന്റെ കാഴ്ചകള്‍ക്കും കശ്മീര്‍ പലതവണ ലൊക്കേഷനായി. പക്ഷേ, ആ ചിത്രങ്ങളില്‍ നിന്നും പാടേ വ്യത്യസ്തമായ ഒരു സിനിമ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുന്നു. സന്തോഷ്ശിവന്‍ സംവിധാനം ചെയ്യുന്ന തഹാന്‍ ഒരു എട്ടുവയസ്സുകാരനായ കുട്ടിയുടെ കണ്ണിലൂടെ ചുരുള്‍ നിവരുന്ന കശ്മീരിന്റെ കാഴ്ചകളാണ്.

ഇപ്പോള്‍ വീണ്ടും ലഹളകളും സംഘട്ടനങ്ങളുമായി അശാന്തമാണ് കശ്മീര്‍. പക്ഷേ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ സംസ്ഥാനത്ത് താരതമ്യേന സമാധാനം നിലനിന്നിരുന്നു. ''ക്യാമറയുമൊക്കെയായി ലൊക്കേഷന്‍ ഒരുങ്ങുമ്പോള്‍ ഗ്രാമീണര്‍ കൗതുകത്തോടെ ഓടിയെത്തിയിരുന്നു.....


ലിന്‍ഡയെ ഓടിത്തോല്പിക്കാനാവില്ല...


ലിന്‍ഡക്ക് 100 മീറ്ററില്‍ ഡബിള്‍ ഹാട്രിക്ക്

കാഞ്ഞങ്ങാട്: ലിന്‍ഡയെ ഓടിത്തോല്പിക്കാനാവില്ല... സ്റ്റാര്‍ട്ടിങ് പോയിന്റില്‍നിന്ന് നിമിഷവേഗത്തില്‍ ഫിനിഷിങ് പോയിന്റില്‍ ലിന്‍ഡ എത്തുമ്പോള്‍ എതിരാളികള്‍ ബഹുദൂരം പിന്നിലായിരിക്കും. ഓരോവര്‍ഷവും മികച്ച സമയം കണ്ടെത്തി വേഗത്തിന്റെ കൂട്ടുകാരിയാവുകയാണ് ലിന്‍ഡ ബേബി.

പെരിയ നവോദയയില്‍ നടക്കുന്ന ഹൈദരബാദ് മേഖലയുടെ കീഴിലുള്ള നവോദയ വിദ്യാലയങ്ങളുടെ അത്‌ലറ്റിക് മീറ്റില്‍ 100 മീറ്ററില്‍ ആറാംതവണയും ലിന്‍ഡ ഒന്നാമതായി. ഇതോടെ നൂറുമീറ്ററില്‍ ഡബിള്‍ ഹാട്രിക് നേടിയിരിക്കുകയാണ് കൊല്ലം ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട കോട്ടയം നവോദയ വിദ്യാലയത്തിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ ലിന്‍ഡ. തുടര്‍ച്ചയായിട്ടായിരുന്നു 100 മീറ്ററില്‍ ലിന്‍ഡ വിജയം കൈവരിച്ചത്.....


നവോദയ അത്‌ലറ്റിക് മീറ്റ്: വയനാട് ക്ലസ്റ്റര്‍ മുന്നില്‍


പെരിയ: ഹൈദരബാദ് മേഖലാ നവോദയ വിദ്യാലയം 20-ാമത് കായികമേള പെരിയ നവോദയ വിദ്യാലയത്തില്‍ തുടങ്ങി. 64 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആതിഥേയരായ കാസര്‍കോട് ഉള്‍പ്പെട്ട വയനാട് ക്ലസ്റ്റര്‍ 155 പോയിന്‍േറാടെ മുന്നിട്ടുനില്കുന്നു. 70 പോയിന്റുള്ള മേഡക് ക്ലസ്റ്റര്‍ ആണ് രണ്ടാംസ്ഥാനത്ത്. ബിഡാര്‍ ക്ലസ്റ്റര്‍ 67 പോയിന്‍േറാടെ മൂന്നാംസ്ഥാനത്താണ്. കര്‍ണാടകം, ലക്ഷദ്വീപ്, ആന്ധ്രപ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍നിന്നുള്ള 550 കുട്ടികളാണ് 90 ഇനങ്ങളില്‍ മത്സരിക്കുന്നത്.
കായികമേള പി.കരുണാകരന്‍ എം.പി. ഉദ്ഘാടനംചെയ്തു. ജില്ലാ കളക്ടര്‍ എ.ടി.ജെയിംസ് അധ്യക്ഷനായിരുന്നു. കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ പി.ശക്തിവേല്‍ സംസാരിച്ചു.

ഹൈദരബാദ് മേഖലാ നവോദയ വിദ്യാലയ മീറ്റ് മത്സര വിജയികള്‍

5000 മീറ്റര്‍ അണ്ടര്‍ 19 ആണ്‍: 1.....


ഒബാമയെ വിമര്‍ശിച്ച് പേലിന്‍ പോരാട്ടം ശക്തമാക്കി


മിനെസോട്ട: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ബരാക് ഒബാമയെയും തന്റെ എതിരാളികളെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് യു.എസ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി സാറാ പേലിന്‍ രംഗത്തെത്തി. മാറ്റത്തെപ്പറ്റി പറയുന്ന ഒബാമ പറച്ചിലിലല്ലാതെ പ്രവൃത്തിയിലൊന്നും കാണിക്കുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. മിനെസോട്ടയിലെ സെന്റ് പോളില്‍ നടത്തിയ ആദ്യ പ്രചാരണപ്രസംഗത്തിലാണ് പേലിന്‍ ഒബാമയെ വിമര്‍ശിച്ചത്.

ഇറാഖിലെ യു.എസ്. സേനയില്‍ അംഗമായ മൂത്ത മകനെയും ഡൗണ്‍സ് സിന്‍ഡ്രോം ബാധിച്ച ഇളയ മകനെയും കുറിച്ചുള്‍പ്പെടെ തന്റെ കുടുംബത്തെ പ്പറ്റി പേലിന്‍ സംസാരിച്ചു.

ഒരു ചെറുപട്ടണത്തില്‍നിന്നു വരുന്ന ശരാശരി അമ്മയാണ് താനെന്നും വാഷിങ്ടണിന്റെ കുലീനതയുടെ ഭാഗമല്ലെന്നും അവര്‍ പറഞ്ഞു.....


പണപ്പെരുപ്പനിരക്കില്‍ വീണ്ടും നേരിയ കുറവ്; 12.34 ശതമാനം


ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും പണപ്പെരുപ്പനിരക്കില്‍ നേരിയ കുറവ്. ആഗസ്ത് 23ന് അവസാനിച്ച ആഴ്ചയില്‍ നിരക്ക് മുന്‍വാരത്തെ 12.4 ശതമാനത്തില്‍നിന്ന് 12.34 ശതമാനമായി കുറഞ്ഞു.

പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള ഭക്ഷ്യോത്പന്നങ്ങളുടെ വില കുറഞ്ഞതാണ് പണപ്പെരുപ്പനിരക്ക് താഴാന്‍ ഇടയാക്കിയത്. 30 അവശ്യവസ്തുക്കളുടെ വിലനിലവാരത്തിലുള്ള വര്‍ധന 7.24 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായും കുറഞ്ഞു.

പണപ്പെരുപ്പനിരക്കില്‍ നേരിയ കുറവുണ്ടായെങ്കിലും സാമ്പത്തികനിയന്ത്രണ നടപടികളില്‍ മാറ്റം വരുത്താനുദ്ദേശിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ പറഞ്ഞു.


വ്യവസായങ്ങള്‍ക്ക് ന്യായവിലയ്ക്ക് ഭൂമി ലഭ്യമാക്കും - മുഖ്യമന്ത്രി


(+01214930+)തിരുവനന്തപുരം: വ്യവസായ സംരംഭങ്ങള്‍ക്ക് ആവശ്യമായ സ്ഥലം ന്യായ വിലയ്ക്ക് ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനത്തിനായി ഏറ്റെടുത്ത ഭൂമിയില്‍ പത്തു കോടി ചെലവില്‍ നിര്‍മ്മിക്കുന്ന 110 കെ.വി.സബ്‌സ്റ്റേഷന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

മൂന്നാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏറ്റെടുത്തിട്ടുള്ള 92 ഏക്കര്‍ ഐ.ടി., ഐ.ടി. ഇതര പ്രത്യേക സാമ്പത്തികമേഖലയായി മാറുന്നതോടെ 35,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. 2012-ഓടെ മൂന്നാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം.....


ഇന്ന് അതിവേഗത്തിന്റെ പൊടിപൂരം


ബോള്‍ട്ട് - പവല്‍ - ഗേ പോരാട്ടം

ബ്രസല്‍സ് ഗോള്‍ഡന്‍ ലീഗ് ഇന്നു രാത്രി
രണ്ടു മുതല്‍ ടെന്‍സ്‌പോര്‍ട്‌സില്‍

ബ്രസ്സല്‍സ്: ബെയ്ജിങ്ങില്‍ സംഭവിക്കുമെന്ന് കരുതിയ സൂപ്പര്‍പോരാട്ടത്തിന് വെള്ളിയാഴ്ച ബ്രസല്‍സ് വേദിയാകും. 100 മീറ്ററിലെ ലോകറെക്കോഡുകാരനും ഒളിമ്പിക് ജേതാവുമായ ഉസൈന്‍ ബോള്‍ട്ടും ലോകജേതാവായ ടൈസന്‍ ഗേയും മുന്‍ ലോകറെക്കോഡുകാരന്‍ അസഫപവലും ബ്രസ്സല്‍സില്‍ ഗോള്‍ഡന്‍ ലീഗിലെ ട്രാക്കില്‍ പോരാടാനിറങ്ങും. നൂറ്റാണ്ടിന്റെ പോരാട്ടമെന്ന് ആഘോഷിക്കപ്പെട്ട, ത്രിമൂര്‍ത്തികളുടെ പോരാട്ടം ഏറെ കാത്തിരിപ്പിനൊടുവിലാണ് സംഭവിക്കുന്നത്.
ബെയ്ജിങ് ഒളിമ്പിക്‌സില്‍ മൂന്നുപേരും നേര്‍ക്കുനേര്‍ വരുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍, അമേരിക്കക്കാരന്‍ ടൈസന്‍ ഗേ ഫൈനലിന് യോഗ്യത നേടാതെ പുറത്തായി.....


ശ്രീനിവാസന് ചലച്ചിത്ര നിര്‍മ്മാതാക്കളുടെ വിലക്ക്‌


കൊച്ചി: തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശ്രീനിവാസന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. അസോസിയേഷന്‍ അംഗങ്ങളായ വിന്ധ്യന്‍, ലീല ലത്തീഫ് എന്നിവരില്‍ നിന്ന് സിനിമ സംവിധാനം ചെയ്യുന്നതിനുള്ള അഡ്വാന്‍സായി അഞ്ച് ലക്ഷം രൂപ വാങ്ങിയശേഷം സിനിമ ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് വിലക്ക്.

1998ലാണ് സിനിമ സംവിധാനം ചെയ്യാന്‍ ശ്രീനിവാസന്‍ അഞ്ച് ലക്ഷം രൂപ അഡ്വാന്‍സായി വാങ്ങിയതത്രെ. എന്നാല്‍ നാളിതുവരെയായി സിനിമ ചെയ്യുകയോ, വാങ്ങിയ അഡ്വാന്‍സ് തുക മടക്കി നല്‍കുകയോ ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് നിര്‍മ്മാതാക്കള്‍ അസോസിയേഷനില്‍ പരാതി നല്‍കിയത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജി. സുരേഷ്‌കുമാര്‍, തിരക്കഥാകൃത്തുക്കളുടെ പ്രതിനിധി ഡെന്നീസ് ജോസഫ് 'അമ്മ'യ്ക്കു വേണ്ടി പ്രസിഡന്‍റ് ഇന്നസെന്‍റ് എന്നിവര്‍ ശ്രീനിവാസനുമായി ഇക്കാര്യം ചര്‍ച്ച ചെയെ്തതെങ്കിലും ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞില്ല.....


അഭയ കേസ്: സിബിഐ അപ്പീല്‍ നല്‍കുന്നു


കൊച്ചി:അഭയ കേസില്‍ ഹൈക്കോടതിയുടെ പ്രതികൂല പരാമര്‍ശങ്ങള്‍ റദ്ദാക്കാന്‍ സിബിഐ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചു. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിലായിരിക്കും അപ്പീല്‍ നല്‍കുകയെന്ന് സിബിഐയുടെ അഭിഭാഷകനായ എം.വി.എസ്. നമ്പൂതിരി അറിയിച്ചു. ഹൈക്കോടതി വിധിയെ കുറിച്ച് സിബിഐയുടെ പല തലങ്ങളിലായി വ്യാഴാഴ്ച ചര്‍ച്ചകള്‍ നടന്നു. ചെന്നൈയിലുള്ള ഡിഐജിയുമായി ന്യൂഡല്‍ഹിയിലുള്ള ജോയിന്റ് ഡയറക്ടര്‍ ഫോണില്‍ ബന്ധപ്പെട്ടു. ഹൈക്കോടതി വിധി സിബിഐ മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

ഹിമാചല്‍ പ്രദേശിലെ ഡിജിപിയാണ് സിബിഐ മേധാവിയായി പുതുതായി ചുമതലയേറ്റിരിക്കുന്നത്. അഭയ കേസ് അദ്ദേഹം ശ്രദ്ധിക്കാനിരിക്കുന്നതേയുള്ളൂ. മുന്‍ മേധാവി വിജയശങ്കറിന് കേസിന്റെ വിശദ വിവരങ്ങള്‍ അറിയാമായിരുന്നു.....


എന്‍.എസ്.ജി: ചില രാജ്യങ്ങളുടെ എതിര്‍പ്പ് തുടരുന്നു


അഭിപ്രായ ഐക്യത്തിലെത്തുമെന്ന് യു.എസ്.

വിയന്ന: ആണവ വസ്തു വ്യാപാരത്തില്‍ ഇന്ത്യയ്ക്ക് ഇളവനുവദിക്കണമോ എന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച വിയന്നയില്‍ ചേര്‍ന്ന ആണവ വിതരണ സംഘത്തിന്റെ (എന്‍.എസ്.ജി.) യോഗത്തില്‍ ന്യൂസീലന്‍ഡ്, ഓസ്ട്രിയ, അയര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ വീണ്ടും എതിര്‍പ്പു പ്രകടിപ്പിച്ചു. സൈനികേതര ആണവക്കരാറില്‍ ഇന്ത്യയുടെ പങ്കാളിയായ അമേരിക്കയാണ് എന്‍.എസ്.ജി.യില്‍ ഇന്ത്യയ്ക്ക് ഇളവുലഭിക്കാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തുന്നത്. 45 അംഗ എന്‍.എസ്.ജി.യില്‍ ഇന്ത്യ അംഗമല്ല.

ഇന്ത്യയുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞമാസം 21നും 22 നും ചേര്‍ന്ന എന്‍.എസ്.ജി. യോഗം തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തില്‍ ഈ യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് ഇന്ത്യയുടെയും അമേരിക്കയുടെയും പ്രതീക്ഷ.....


അനിതാപീറ്ററുടെ മോഹിനിയാട്ടം നാളെ


ബാംഗ്ലൂര്‍: മലയാളി നര്‍ത്തകിയായ അനിതാപീറ്ററുടെ മോഹിനിയാട്ടം ശനിയാഴ്ച മല്ലേശ്വരത്തെ സേവാസദനില്‍ നടക്കും. അനന്യയുടെ ആഭിമുഖ്യത്തിലാണ് ഈ നൃത്തപരിപാടി സംഘടിപ്പിക്കുന്നത്. ബാംഗ്ലൂരില്‍ നര്‍ത്തകി ശ്രീദേവിഉണ്ണിയുടെ ശിഷ്യയാണ് അനിത. ഹംബി ഉത്സവം, ദസറ ഉത്സവം, ഇസ്‌കോണ്‍ ബ്രഹ്മോത്സവം തുടങ്ങിയ പരിപാടികളില്‍ അനിത നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടാണ് നൃത്തപരിപാടി.


പേസിന് മിക്‌സഡ് ഗ്രാന്‍റ്സ്ലാം


(+01214934+)ന്യുയോര്‍ക്ക്: ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസിന് എട്ടാം ഗ്രാന്‍റ് സ്ലാം കിരീടം. യു.എസ് ഓപ്പണില്‍ സിംബാബ്‌വെയുടെ കാര ബ്ലാക്കുമായി ചേര്‍ന്ന് മിക്‌സഡ് ഡബിള്‍സ് കിരീടം സ്വന്തമാക്കിയ പേസ്, വെള്ളിയാഴ്ച ഡബിള്‍സ് കിരീടത്തിനായി ഫ്‌ളഷിങ് മെഡോയിലിറങ്ങും. യു.എസ്. ഓപ്പണിലും മിക്‌സഡ് കിരീടം നേടിയതോടെ പേസിന് മിക്‌സഡ് ഡബിള്‍സില്‍ കരിയര്‍ ഗ്രാന്‍റ്സ്ലാം നേട്ടവുമായി. നേരത്തെ മറ്റ് മൂന്ന് ഗ്രാന്‍റ്സ്ലാമുകളിലും പേസ് മിക്‌സഡ് കിരീടം നേടിയിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി നടന്ന മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ ബ്രിട്ടന്റെ ജാമി മറെ-ദക്ഷിണാഫ്രിക്കയുടെ ലീസല്‍ ഹ്യൂബര്‍ സഖ്യത്തെ 7-6, 6-4ന് തോല്‍പ്പിച്ചാണ് അഞ്ചാം സീഡായ പേസ് സഖ്യം കിരീടം ഉറപ്പിച്ചത്.....


സ്വര്‍ണം അവധിവില കൂടി


മട്ടാഞ്ചേരി: കൊച്ചിയില്‍ വ്യാഴാഴ്ച സ്വര്‍ണം തയ്യാര്‍ വിലയില്‍ മാറ്റമുണ്ടായില്ലെങ്കിലും അവധി വിലയും അന്താരാഷ്ട്ര വിലയും കൂടി. എംസിഎക്‌സ് ഒക്‌ടോബര്‍ അവധിക്ക് 68 രൂപയും ഡിസംബര്‍ അവധിക്ക് 61 രൂപയും കൂടി. ഫിബ്രവരി അവധി വ്യാപാരം നടന്നില്ല.

അന്താരാഷ്ട്ര വിപണിയില്‍ ന്യൂയോര്‍ക്കില്‍ ഔണ്‍സ് 798.60 ഡോളറില്‍ നിന്ന് 807.50 ഡോളറായി ഉയര്‍ന്നു. ക്രൂഡോയില്‍ വില ബാരലിന് 107 ഡോളറില്‍ നിന്ന് 109.68 ഡോളറായി. റബ്ബര്‍ വ്യാപാരി വിലയില്‍ ഒട്ടുപാലിന് 300 രൂപ കുറഞ്ഞപ്പോള്‍ 60 ശതമാനം ലാറ്റെക്‌സിന് 100 രൂപ കൂടി. എന്‍എംസിഇ തയ്യാറിന് 100 രൂപ കുറഞ്ഞു.


പാക് സൈന്യം 30 താലിബാന്‍കാരെ വധിച്ചു


ഇസ്‌ലാമാബാദ്: പാകിസ്താനിലെ സ്വാത്‌വാലിയില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 30 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരിക്കേറ്റു. സ്വാത്‌വാലിയിലെ കോസ നാന്ദായ് മേഖലയിലാണ് സൈന്യം ഹെലികോപ്ടറില്‍ ആക്രമണം നടത്തിയത്.

താലിബാന്‍ വക്താവ് മുസ്‌ലിംഖാന്റെ ഗ്രാമമാണ് കോസ ബന്ദായ്. ഈ പ്രദേശം ഭീകരവിമുക്തമാക്കാനായി ബുധനാഴ്ച മുതലാണ് സൈന്യം ആക്രമണം തുടങ്ങിയത്.

അതിനിടെ വസീരിസ്താനില്‍ യു.എസ്. സൈന്യം ബുധനാഴ്ച നടത്തിയ ആക്രമണത്തില്‍ പാകിസ്താന്‍ പ്രതിഷേധിച്ചു. അഫ്ഗാനിസ്താന്‍ അതിര്‍ത്തിയോടുചേര്‍ന്ന അങ്കോര്‍ അദ്ദയില്‍ യു.എസ്. ഹെലികോപ്ടറുകള്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.....


ഇന്ത്യയുടെ വിദേശകടം 30 ശതമാനം വര്‍ധിച്ചു


ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശകടം 2007-08-ല്‍ 30.4 ശതമാനം വര്‍ധിച്ച് 22,120 കോടി ഡോളര്‍ എന്ന നിലയില്‍ റെക്കോഡ് വര്‍ധന രേഖപ്പെടുത്തി. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യവര്‍ധന, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ കടമെടുക്കല്‍ എന്നിവയെത്തുടര്‍ന്നാണ് ഈ കുതിച്ചുകയറ്റം.

കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ വിദേശത്തുനിന്നുള്ള കടമെടുക്കല്‍ 39.5 ശതമാനമായും ല്ക്കസ്വകാല വായ്പകള്‍ 30.8 ശതമാനമായും വര്‍ധിച്ചു. എന്നാല്‍ രാജ്യത്തിന്റെ മൊത്തം വിദേശകടത്തിന് ആനുപാതികമായി നോക്കുമ്പോള്‍ സര്‍ക്കാറിന്റെ വിദേശകടം 28.4 ശതമാനത്തില്‍ നിന്ന് 25.6 ശതമാനമായി കുറഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. മൊത്തം വിദേശകട വര്‍ധനയില്‍ 20 ശതമാനവും ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യവര്‍ധനയെത്തുടര്‍ന്നാണ്.....


ലാലുജി എന്റെ ചങ്ങാതി-സുനില്‍


അനില്‍ അംബാനിയുടെയും അമര്‍സിങ്ങിന്റെയും സിനിമാ സൗഹൃദങ്ങളെപ്പറ്റി എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കേന്ദ്രമന്ത്രി ലാലുപ്രസാദ്‌യാദവ് ബോളിവുഡ്താരം സുനില്‍ഷെട്ടിയുടെ പ്രിയസുഹൃത്താണെന്ന് ഏറെപേര്‍ക്ക് അറിയില്ല.

''ഞങ്ങള്‍ ചങ്ങാതികളാണ്. ദിവസവും മൂന്നാലു തവണ ലാലുജി ഫോണ്‍ ചെയ്യും. പല കാര്യങ്ങളും സംസാരിക്കും. സിനിമ അദ്ദേഹത്തിനു വലിയ ഹരമാണ്.'' തന്റെ പുതിയ ചിത്രം 'ലിറ്റില്‍ ഗോഡ് ഫാദര്‍' കാണുന്നതിനു സുനില്‍ ലാലുവിനെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. മുംബൈയില്‍ 2005-ല്‍ നടന്ന ട്രെയിന്‍ സേ്ഫാടനങ്ങളെ ആധാരമാക്കിയുള്ള ചിത്രമാണ് ലിറ്റില്‍ ഗോഡ്ഫാദര്‍.

വെറും ചിരിയിലും ഉപചാരങ്ങളിലും ഒതുങ്ങുന്ന ബന്ധമല്ല തങ്ങളുടേതെന്ന് സുനില്‍. ''ബിഹാറിലെ പ്രളയക്കെടുതിയെപ്പറ്റി എനിക്കു നന്നായി അറിയാം.....