വാഷിങ്ടണ്‍: ആണവകരാറുമായി ബന്ധപ്പെട്ട് ഇപ്പോഴുയര്‍ന്ന് വന്നിട്ടുള്ള കാര്യങ്ങളില്‍ പുതുതായിട്ടൊന്നുമില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അണുപരീക്ഷണത്തിന് ഇന്ത്യ സ്വയം മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ആ തീരുമാനത്തില്‍ ഇന്ത്യ ഉറച്ചു നില്‍ക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട് മെന്റ് വക്താവ് റോബര്‍ട്ട് വുഡ് പറഞ്ഞു.
ആണവനിര്‍വ്യാപനമെന്നത് അമേരിക്കയുടെ പ്രഖ്യാപിത നിലപാടാണ്. ആണവ പരീക്ഷണം നടത്തിയാല്‍ ആണവോര്‍ജ്ജം നല്‍കുന്നത് നിര്‍ത്തുമെന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് ചില വസ്തുതകള്‍ മറച്ചുവെച്ചതായ ആരോപണങ്ങള്‍ റോബര്‍ട്ട് വുഡ് നിഷേധിച്ചു. 123 കരാര്‍ ഇന്ത്യക്ക് ബാധകമാണ്. കരാറിനെ സംബന്ധിച്ച് ഇന്ത്യക്കും അമേരിക്കയ്ക്കും കാര്യങ്ങള്‍ വ്യക്തമായി അറിയാം.....
No comments:
Post a Comment