(+01216587+)കോട്ടയം: പാര്‍ട്ടി ചെയര്മാന് പി ജെ ജോസഫിനും പാര്‍ട്ടിയിലെ മറ്റ് പ്രമുഖ നേതാക്കള്‍ക്കുമെതിരെ നിലനില്‍ക്കുന്ന കേസുകള്‍ അണികളെ വിഷമിപ്പിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസ് എം പി പറഞ്ഞു. പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തെ ഇത് ബാധിച്ചിട്ടുണ്ട്.
വിമാനയാത്രാവിവാദം, ഭൂമി ഇടപാട്, തൊണ്ടി മുതല്‍ മാറ്റിയ കേസ് തുടങ്ങി നിരവധി കേസുകള്‍ പാര്‍ട്ടിയുടെ നേതാക്കള്‍ നേരിടുകയാണ് ഇത് മൂലം അംഗത്വം ചേര്‍ക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ മോശം പ്രതിച്ഛായ നിലനില്‍ക്കുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്.
ജോസഫ് വിഭാഗത്തില്‍ നിന്നൊരാള്‍ മന്ത്രിയാകുമ്പോള്‍ പകരം തങ്ങളുടെ വിഭാഗത്തിന് ചെയര്മാന് സ്ഥാനം നല്‍കാമെന്ന് ധാരണയുണ്ടായിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്നും തോമസ് പറഞ്ഞു.....
No comments:
Post a Comment