(+01216515+)കൊല്‍ക്കത്ത: സിംഗൂര്‍ പ്രശ്‌നത്തില്‍ ചര്‍ച്ചയാകാമെന്ന് ടാറ്റ മോട്ടോഴ്‌സ് തലവന്‍ രത്തന്‍ ടാറ്റ അറിയിച്ചതായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ശനിയാഴ്ച അറിയിച്ചു. സിംഗൂരില്‍ നിര്‍മിച്ച പ്ലാന്റിലെ പ്രവൃത്തികള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച താന്‍ അയച്ച കത്തിന് മറുപടിയായാണ് ടാറ്റ ഇക്കാര്യം അറിയിച്ചതെന്ന് ഭട്ടാചാര്യ പറഞ്ഞു. കൊല്‍ക്കത്തയില്‍ എസ്.എഫ്.ഐ. റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ബുദ്ധദേവും രത്തന്‍ ടാറ്റയും തമ്മില്‍ ചര്‍ച്ച നടക്കാനിടയില്ലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി അമിത് കിരണ്‍ പറഞ്ഞ് ഏതാനും മണിക്കൂറിനുള്ളിലാണ് ചര്‍ച്ചക്ക് തയ്യാറാണെന്ന് ടാറ്റ അറിയിച്ചതായി മുഖ്യമന്ത്രി പ്രസ്താവിച്ചത്.
സിംഗൂരിലെ പദ്ധതിപ്രദേശത്തുനിന്നുള്ള ഉപകരണങ്ങള്‍ ഉത്തരാഖണ്ഡിലെ പന്ത് നഗറിലേക്ക് ടാറ്റ മാറ്റിത്തുടങ്ങിയിരുന്നു.....
No comments:
Post a Comment