Sunday, September 28, 2008

പ്രധാനമന്ത്രി ഫ്രാന്‍സില്‍; ആണവ കരാറിന് സാധ്യത


പാരീസ്: സപ്തംബര്‍ 29ന് നടക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അമേരിക്കയില്‍ നിന്ന് ഫ്രാന്‍സിലെത്തി. 30ന് ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സര്‍ക്കോസിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

തന്ത്രപരമായ പങ്കാളിത്തം, ആണവസഹകരണം എന്നീ വിഷയങ്ങള്‍ മന്‍മോഹന്‍സിങ് സര്‍ക്കോസിയുമായി ചര്‍ച്ച ചെയ്യും. ഫ്രാന്‍സുമായുള്ള ആണവ കരാറിനും കൂടിക്കാഴ്ചയില്‍ സാധ്യത ഉണ്ട്. ഇന്ത്യയുമായി ആണവകരാറിന് തയ്യാറാണന്ന് ഫ്രാന്‍സ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷുമായുള്ള കൂടിക്കാഴ്ചയും യു.എന്‍. പൊതുസഭയില്‍ പങ്കെടുക്കുന്നതിനുമായാണ് മന്‍മോഹന്‍ 25ന് അമേരിക്കയിലെത്തിയത്.


No comments: