Sunday, September 28, 2008

സുഗന്ധവ്യഞ്ജന കയറ്റുമതി 2017ഓടെ 1000 കോടി ഡോളറിലെത്തിക്കും


കൊച്ചി: രാജ്യത്തുനിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി 2017ഓടെ 1,000 കോടി ഡോളറിലെത്തിക്കാന്‍ ലക്ഷ്യമിടുന്നതായി ഓള്‍ ഇന്ത്യ സൈ്പസസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം. സംഘടനയുടെ 20-ാം വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷ സുഷമ ശ്രീകണുത്താണ് ഇക്കാര്യം അറിയിച്ചത്.

2010 ഓടെ കയറ്റുമതി 100 കോടി ഡോളറിലെത്തിക്കാനാണ് 2006-07ല്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ രൂപയുടെ മൂല്യവര്‍ധന പോലുള്ള പ്രതികൂലമായ അവസ്ഥയിലും 2007-08ല്‍ തന്നെ ആ ലക്ഷ്യം. കൈവരിക്കാനായി.

മൂല്യവര്‍ധനയ്ക്കായിരിക്കും കയറ്റുമതിക്കാര്‍ പ്രാമുഖ്യം നല്‍കുക. യൂറോപ്യന്‍ സൈ്പസ് അസോസിയേഷനിലും ആഗോള സുഗന്ധവ്യഞ്ജന വ്യാപാര അസോസിയേഷനുകള്‍ ചേര്‍ന്നുള്ള സംഘടനയായ ഐഒഎസ്ടിഎയിലും അംഗത്വമുള്ള ഒരേയൊരു ഇന്ത്യന്‍ സുഗന്ധവ്യഞ്ജന സംഘടനയാണ് എഐഎസ്ഇഎഫ് എന്ന് അവര്‍ വ്യക്തമാക്കി.....


No comments: