Sunday, September 28, 2008

ഡല്‍ഹി സ്‌ഫോടനം: രണ്ടുപേര്‍ അറസ്റ്റില്‍


ന്യൂഡല്‍ഹി: ഇന്നലെ ഡല്‍ഹിയിലെ മെഹ്‌റോളി മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഫരീദാബാദ് പോലീസ് അറസ്റ്റ് ചെയ്തു.

സ്‌ഫോടനം നടന്ന ഉടനെ മാധ്യമങ്ങളുടെ ഓഫീസിലേയ്ക്ക് ഫോണ്‍ ചെയ്തു എന്ന് കരുതുന്ന ആളെയും സിം കാര്‍ഡ് വിറ്റ ഒരു വ്യാപാരിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഫരീദാബാദ് പോലീസും ഡല്‍ഹി പോലീസും സംയുക്തമായി ചോദ്യം ചെയ്തു വരികയാണ്. ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഡല്‍ഹിയില്‍ സമാനമായ സ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കുമെന്നും ബോംബുകള്‍ ഇപ്പോഴും ആക്റ്റീവാണെന്നുമായിരുന്നു മാധ്യമങ്ങള്‍ക്ക് ലഭിച്ച ഫോണ്‍ സന്ദേശം. കോള്‍ വന്ന നമ്പറിന്റെ യഥാര്‍ഥ ഉടമ തന്നെയാണോ ഫോണ്‍ ചെയ്തത് എന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്.....


No comments: