ഭൂമി ഏറ്റെടുക്കല്‍ മന്ദഗതിയില്‍
തിരുവനന്തപുരം: ദേശീയപാത വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തിലെ 851 കിലോമീറ്റര്‍ റോഡിന്റെ വികസനത്തിനായി 10000 കോടിരൂപ ചെലവഴിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത ഷിപ്പിങ് വകുപ്പുസഹമന്ത്രി കെ.എച്ച്. മുനിയപ്പ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്രത്തില്‍ യു.പി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളിലാണ് 851 കിലോമീറ്റര്‍ റോഡ് ദേശീയപാത വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. എന്‍.എച്ച്. 47-ലെ തെക്കു-വടക്ക് ഇടനാഴിയിലെ 166 കിലോമീറ്റര്‍ ദൂരവും ദേശീയപാത വികസന പദ്ധതി മൂന്നാംഘട്ടത്തിലെ 660 കിലോമീറ്റര്‍ ദൂരവും എന്‍.എച്ച്. 47-ലെ തുറമുഖ അനുബന്ധറോഡ് വികസനത്തിന്റെ ഭാഗമായി 10 കിലോമീറ്റര്‍ റോഡും വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനോടനുബന്ധിച്ചുള്ള 17 കിലോമീറ്റര്‍ റോഡും ഉള്‍പ്പെടെയാണ് 851 കിലോമീറ്റര്‍ റോഡിന്റെ വികസനം നടപ്പാക്കുന്നത്.....
No comments:
Post a Comment