ചെന്നൈ: ടാറ്റാ ധന്‍ ഫൗണ്ടേഷന്‍ മധുരയില്‍ സംഘടിപ്പിച്ച ഹ്രസ്വചലച്ചിത്രമേളയില്‍ പ്രശാന്ത് കാനത്തൂര്‍ സംവിധാനം ചെയ്ത 'നഷ്ടവര്‍ണങ്ങള്‍' അവാര്‍ഡ് നേടി.
സംസ്‌കാരവും പൈതൃകവും എന്ന വിഭാഗത്തിലാണ് പുരസ്‌കാരം. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. മാതൃഭൂമി ചെന്നൈ ഓഫീസിലെ സ്റ്റാഫ് റിപ്പോര്‍ട്ടറാണ് പ്രശാന്ത്.
20 ചിത്രങ്ങളാണ് മത്സരത്തില്‍ പരിഗണിച്ചത്. മധുര കാമരാജ് സര്‍വകലാശാല പ്രൊഫ. വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ 22 അംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. മധുര ചേംബര്‍ ഓഫ് കോമേഴ്‌സ് ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ രണ്ടിന് നടക്കുന്ന ചടങ്ങില്‍ നബാര്‍ഡ് മാനേജിങ് ഡയറക്ടര്‍ കെ.ജി. കര്‍മാകര്‍ അവാര്‍ഡ് വിതരണം ചെയ്യും.
ഹിജഡകളുടെ ജീവിതമാണ് 25 മിനിറ്റ് ദൈര്‍ഘ്യമുള്ള നഷ്ടവര്‍ണങ്ങളുടെ പ്രമേയം.....
No comments:
Post a Comment