ബാംഗ്ലൂര്‍: ജൂലായ് 25ന് ബാംഗ്ലൂരില്‍ നടന്ന സേ്ഫാടനപരമ്പരയ്ക്കു പിന്നില്‍ നിരോധിത സിമി സംഘടനാംഗമായ മുഹമ്മദ് സമീ ബാഗെദി എന്ന അബ്ദുല്‍ സമീ(23)യാണെന്നും കഴിഞ്ഞദിവസം പിടിയിലായ ഇയാള്‍ക്ക് കേരളത്തിലെ വാഗമണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെച്ചാണ് പരിശീലനം ലഭിച്ചതെന്നും കര്‍ണാടക പോലീസ് സ്ഥിരീകരിച്ചു.
വടക്കന്‍ കര്‍ണാടകത്തിലെ ബീജാപ്പുര്‍ സ്വദേശിയായ അബ്ദുല്‍ സമീ കഴിഞ്ഞ വ്യാഴാഴ്ചയാണ് പോലീസിന്റെ വലയിലായത്. ബീജാപ്പുര്‍ സെസാബ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഏഴാം സെമസ്റ്റര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ സമീ, ജിഹാദി പ്രവര്‍ത്തകനെന്ന നിലയില്‍ നേരത്തേതന്നെ തങ്ങളുടെ അന്വേഷണ പരിധിയിലുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. ബാംഗ്ലൂരില്‍ സേ്ഫാടനത്തിനുശേഷം ഇയാളുടെ നീക്കങ്ങള്‍ തീവ്രവാദവിരുദ്ധ സെല്‍ നിരന്തരം നിരീക്ഷിച്ചിരുന്നു.....
No comments:
Post a Comment