ന്യൂഡല്‍ഹി: ഗുജറാത്തിലെ ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിലുണ്ടായ തീപ്പിടിത്തം, ജസ്റ്റിസ് നാനാവതി കമ്മീഷല്‍ റിപ്പോര്‍ട്ടില്‍ പറയുന്നപോലെ ആസൂത്രിതമായിരുന്നില്ലെന്ന് ഇംഗ്ലീഷ് മാസികയായ 'തെഹല്‍ക്ക'യുടെ പത്രാധിപര്‍ തരുണ്‍തേജ്പാല്‍ പറഞ്ഞു. കമ്മീഷനു മുന്നില്‍ പോലീസ് ഹാജരാക്കിയ സാക്ഷിക്ക് കള്ളമൊഴി നല്‍കാന്‍ കൈക്കൂലി കൊടുത്തിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തെളിവുകളൊക്കെ കെട്ടിച്ചമച്ചതാണ്. ദൃക്‌സാക്ഷികള്‍ക്ക് കൈക്കൂലി നല്‍കി യഥാര്‍ഥ വസ്തുതകള്‍ മറച്ചുവെച്ചു-തേജ്പാല്‍ ആരോപിച്ചു. തങ്ങള്‍ ആറുമാസം നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടതാണ്.
2002 ഫിബ്രവരി 27ന് ഗോധ്ര റെയില്‍വേസ്റ്റേഷനില്‍ ഉണ്ടായ സംഭവങ്ങള്‍ യാദൃച്ഛികമാണ്. സംഭവം നടന്നതിന്റെ തലേദിവസം 140 ലിറ്റര്‍ പെട്രോള്‍ വാങ്ങിയെന്ന കണ്ടെത്തല്‍ തെറ്റാണ്.....
No comments:
Post a Comment