(+01216590+)ന്യൂഡല്‍ഹി: ഇന്ത്യാ-അമേരിക്ക ആണവ കരാറിന് ഇന്ത്യന്‍ ജനതയുടെ അനുമതിയില്ലന്നും പാര്‍ലമെന്റില്‍ വേണ്ടരീതിയില്‍ ചര്‍ച്ച ചെയ്യുകയോ ജനങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കുകയോ ചെയ്യാതെ ധൃതി പിടിച്ചാണ് പ്രധാനമന്ത്രി ആണവ കരാറില്‍ ഏര്‍പ്പെട്ടതെന്നും സി പി എം പോളിറ്റ് ബ്യൂറോ അംഗം എം കെ പാന്ഥേ ആരോപിച്ചു.
ജോര്‍ജ് ബുഷ് ആണവകരാറിന് മുമ്പുള്ള എല്ലാ നടപടിക്രമങ്ങളും അമേരിക്കന്‍ സഭയില്‍ പൂര്‍ത്തീകരിച്ചതിനു ശേഷമാണ് കരാറില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ മന്‍മോഹന്‍സിങ് ഇക്കാര്യത്തില്‍ മര്യാദകള്‍ പാലിച്ചില്ല. പാര്‍ലമെന്റില്‍ യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷം മാത്രമായ സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സി പി ഐ നേതാവ് ഡി രാജ അഭിപ്രായപ്പെട്ടു.....
No comments:
Post a Comment