Monday, September 29, 2008

ഇടത്തരക്കാരുടെ പ്രശ്‌നം അമേരിക്കയില്‍ തിരഞ്ഞെടുപ്പു വിഷയം


(+01216602+)വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് അഞ്ച് ആഴ്ച മാത്രം ശേഷിക്കെ, ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ബരാക് ഒബാമ ഇടത്തരക്കാരുടെ വോട്ടില്‍ കണ്ണുനട്ടുകൊണ്ടുള്ള പ്രചാരണം ശക്തമാക്കി. വ്യവസായകേന്ദ്രമായ മിഡ്‌വെസ്റ്റ് സിറ്റിയിലേക്ക് ഇനി പ്രചാരണം വ്യാപിപ്പിക്കാനാണ് ഒബാമയുടെ തീരുമാനം. സാമ്പത്തികപ്രതിസന്ധിയില്‍പെട്ടുഴലുന്ന അമേരിക്കയില്‍ ഇടത്തരക്കാരന്റെ പ്രശ്‌നങ്ങള്‍ മുഖ്യതിരഞ്ഞെടുപ്പ് വിഷയമാക്കാനാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പദ്ധതി എന്നാണ് സൂചന.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ സുപ്രധാന പരിപാടിയായ സ്ഥാനാര്‍ഥികളുടെ സംവാദത്തില്‍ ആദ്യത്തേത് കഴിഞ്ഞ ദിവസം മിസ്സിസ്സിപ്പി സര്‍വകലാശാലയില്‍ നടന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ഇറാഖ്-അഫ്ഖാന്‍ യുദ്ധങ്ങളുമാണ് സംവാദത്തിന് ചൂടുപകര്‍ന്ന വിഷയങ്ങള്‍.....


No comments: