(+01216643+)നെടുമ്പാശ്ശേരി: ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. ആക്രമിക്കപ്പെട്ട അകപറമ്പ് ഗര്‍വാസീസ് ആന്‍ഡ് പ്രൊത്താസീസ് പള്ളിയില്‍ സമാധാന പ്രാര്‍ത്ഥനായജ്ഞത്തിനെത്തിയ അദ്ദേഹം പത്രലേഖകരുമായി സംസാരിക്കുകയായിരുന്നു. ആക്രമണങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥയുണ്ട്. രാജ്യത്ത് രണ്ടേകാല്‍ ശതമാനം ക്രിസ്ത്യാനികള്‍ തിരിച്ചുതല്ലാത്തവരായതുകൊണ്ടാണ് വീണ്ടും വീണ്ടും ആക്രമിക്കപ്പെടുന്നത്. വോട്ടുബാങ്ക് ലക്ഷ്യമിട്ട് സര്‍ക്കാരുകള്‍ ഇതു കണ്ടില്ലെന്ന് നടിക്കുകയാണ്. എല്ലാവര്‍ക്കും അധികാരമാണ് ലക്ഷ്യം.
ഭൂരിഭാഗം ഹൈന്ദവരും ആക്രമണങ്ങള്‍ക്കെതിരാണ്. ചില മതമൗലികവാദികളാണ് അക്രമികള്‍.....
No comments:
Post a Comment