കൊച്ചി: ദുബായ് ഹോള്‍ഡിങ്ങിന്റെ ആഗോള നിക്ഷേപ വിഭാഗമായ ദുബായ് ഇന്റര്‍നാഷണല്‍ ക്യാപിറ്റല്‍ എല്‍എല്‍സി (ഡിഐസി), കോഴിക്കോട് സ്വദേശി ഫൈസല്‍ കൊട്ടിക്കൊളോന്‍ മാനേജിങ് ഡയറക്ടറായ കെ.ഇ.എഫ് ഹോള്‍ഡിങ്ങിന്റെ 45 ശതമാനം ഓഹരി സ്വന്തമാക്കി. ഷാര്‍ജ ഹമ്‌രിയ സ്വതന്ത്ര വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് ടെക്‌നോ കാസ്റ്റിംഗും ജെസി മിഡില്‍ ഈസ്റ്റും കെ.ഇ.എഫിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളാണ്.
ഗള്‍ഫ് രാജ്യങ്ങള്‍, ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ എണ്ണ-പ്രകൃതി വാതക, ഖനന, രാസവസ്തു നിര്‍മാണ വ്യവസായങ്ങള്‍ക്ക് ആവശ്യമായ വാല്‍വുകളിലും പമ്പുകളിലും ഉപയോഗിക്കുന്ന ഉരുക്ക് വാര്‍പ്പുകള്‍ ലഭ്യമാക്കി വരുന്ന കെ.ഇ.എഫ് ഈ മേഖലയിലെ മികവിനുള്ള പല അന്താരാഷ്ട്ര അവാര്‍ഡുകളും നേടിയിട്ടുണ്ട്.....
No comments:
Post a Comment