ബാംഗ്ലൂര്‍: കവേരി നദിയിലെ ഹൊഗനക്കലില്‍ അണകെട്ടാനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ പദ്ധതിയുടെ വിശദാംശങ്ങള്‍ കര്‍ണാടകത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലവിഭവ മന്ത്രി സെയ്ഫുദ്ദീന്‍ സോസ് തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിക്ക് കത്തെഴുതി.
കര്‍ണാടകത്തിന്റെയും തമിഴ്‌നാടിന്റെയും അതിര്‍ത്തിപ്രദേശമായ ഹൊഗനക്കലില്‍ അണകെട്ടാനുള്ള തമിഴ്‌നാടിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും കര്‍ണാടകത്തിലെ നൂറുകണക്കിന് ഗ്രാമങ്ങളെ അത് ബാധിക്കുമെന്നും കാണിച്ച് സംസ്ഥാന ജലവിഭവ മന്ത്രി ബസവരാജ് ബൊമ്മൈ കേന്ദ്രത്തിന് കത്തെഴുതിയതിനെത്തുടര്‍ന്നാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ കര്‍ണാടകത്തിന് കൈമാറാന്‍ കേന്ദ്രം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടത്.
ധര്‍മപുരി ജില്ലയില്‍ കുടിവെള്ള പദ്ധതിക്കായാണ് തമിഴ്‌നാട് ഹൊഗനക്കലില്‍ അണകെട്ടുന്നത്.....
No comments:
Post a Comment