വെള്ളത്തിനടിയിലെ ഛായാഗ്രഹണം ചലച്ചിത്രരംഗത്ത് ഇപ്പോള്‍ പുതിയൊരു കാര്യമല്ല. എന്നാല്‍ പ്രധാന നടീനടന്മാരെ വെള്ളത്തിനടിയില്‍ അധികനേരം നിര്‍ത്തി ചിത്രീകരിക്കുന്ന പതിവ് കുറവാണ്. എന്നാല്‍ സഞ്ജയ് ഗാഡ്‌വിയുടെ കിഡ്‌നാപ്പിലെ ഇമ്രാന്‍ഖാനും മിനിഷ ലംബയും ഉള്‍പ്പെട്ട ഒരു പ്രധാനരംഗം വെള്ളത്തിനടിയിലാണ് ചിത്രീകരിച്ചത്. മിനിഷയെ കിഡ്‌നാപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രാധാന്യമുള്ള രംഗം കൂടിയാണ്.
ചിത്രത്തിനായി മുംബൈയിലെ ഒരു സ്വിമ്മിങ് പൂളില്‍ ഇരുവരും പരിശീലനം നടത്തിയിരുന്നു. എന്നാല്‍ രംഗം ചിത്രീകരിച്ചത് മൗറീഷ്യസിലാണ്. ആ സമയത്ത് ക്യാമറയുമായി ഘടിപ്പിച്ച കേബിള്‍ വഴി ജലാന്തര്‍ഭാഗങ്ങള്‍ പ്രത്യേക മോണിറ്ററില്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നെന്ന് സഞ്ജയ് ഗാഡ്‌വി പറഞ്ഞു.....
No comments:
Post a Comment