മ്യൂണിക്: ജര്‍മനിയിലെ ബവേറിയ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് വന്‍ തിരിച്ചടി. കഴിഞ്ഞ 46 വര്‍ഷം മഹാഭൂരിപക്ഷത്തോടെ സംസ്ഥാനത്തു ഭരണം നടത്തിയിരുന്ന ക്രിസ്റ്റ്യന്‍ സോഷ്യലിസ്റ്റ് യൂണിയന്‍ (സി.എസ്.യു) പാര്‍ട്ടിയ്ക്ക് ഇന്നലെ നടന്ന സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടു.
കഴിഞ്ഞ ഒരു വര്‍ഷമായി സംസ്ഥാന മുഖ്യമന്ത്രിയായ ഗുന്‍ന്തര്‍ ബെക്ക്‌സ്റ്റെന്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തില്‍ കാലിടറാതെ ഒരു കൂട്ടുകക്ഷി ഭരണത്തിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.
ആകെയുള്ള 187 അംഗങ്ങളുള്ള അസംബ്ലിയില്‍ 92 സീറ്റിലാണ് ക്രിസ്റ്റ്യന്‍ സോഷ്യലിസ്റ്റ് യൂണിയന്‍ (സി.എസ്.യു.) ജയിച്ചത്. ഭരിക്കാനുള്ള ഭൂരിപക്ഷം 94 വേണമെന്നിരിക്കേ ഒരു കുട്ടുകക്ഷി സര്‍ക്കാരാണ് ഭരണം കൈയ്യാളുന്നതെന്ന് ഉറപ്പായിക്കഴിഞ്ഞു.....
No comments:
Post a Comment