കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്ന പ്രത്യേക സാമ്പത്തിക മേഖലകള്‍ക്ക് തൊഴില്‍ നിയമത്തില്‍ ഇളവ് അനുവദിയ്ക്കില്ലെന്ന് വ്യവസായമന്ത്രി എളമരം കരീം പറഞ്ഞു. പ്രൊഫഷണല്‍ ടാക്സ് അടക്കമുള്ള കാര്യങ്ങള്‍ സെസില്‍ നിന്ന് ഒഴിവാക്കുന്നതിന് യൂ.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ ഇത്തരം ഇളവുകള്‍ക്ക് എതിരാണ്. യു.ഡി.എഫിന്റെ സെസ് നയത്തില്‍ പറയുന്ന പല കാര്യങ്ങളും തങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട് , രാജ്യത്തെ തൊഴില്‍ നിയമങ്ങളെ അവഗണിച്ച് സെസ്സിന് പ്രവര്‍ത്തിയ്ക്കാന്‍ ആവില്ല തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നടപ്പാക്കുന്ന സെസുകള്‍ക്ക് കേന്ദ്രത്തിന്റെ ആനുകൂല്യം മാത്രമേ ലഭിക്കുകയുളളു. കേന്ദ്ര സര്‍ക്കാര്‍ നല്കുന്നതിനേക്കാള് കൂടുതല്‍ നികുതിയിളവുകള്‍ നല്‍കില്ല.....
No comments:
Post a Comment