പാലക്കാട്: ചിറ്റൂര്‍റോഡിലുള്ള ലക്ഷ്മി ഹോസ്പിറ്റലില്‍ ആധുനിക സജ്ജീകരണങ്ങളോടെ ഹൃദ്രോഗ ചികിത്സയ്ക്കുള്ള കാത്ത്‌ലാബ് പ്രവര്‍ത്തനം തുടങ്ങി. ഡോ. പി.ബി. ജയഗോപാലിന്റെ നേതൃത്വത്തിലാണ് കാത്ത്‌ലാബിന്റെ പ്രവര്‍ത്തനം. ഹോളണ്ടിലെ ഫിലിപ്‌സ് മെഡിക്കല്‍ സിസ്റ്റംസാണ് ഉപകരണങ്ങള്‍ സജ്ജമാക്കിയത്. കെ.കെ. ദിവാകരന്‍ എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ എന്‍.എന്‍. കൃഷ്ണദാസ് എം.പി. ലാബ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പോലീസ് സൂപ്രണ്ട് വിജയ്‌സാഖറെ മുഖ്യപ്രഭാഷണം നടത്തി. സൗജന്യ ഹൃദയപരിശോധനാ ക്യാമ്പ് ഐ.എം.എ. പാലക്കാട് ഘടകം പ്രസിഡന്റ് ഡോ. മുരളീധരന്‍ നിര്‍വഹിച്ചു. ഡോ. ജയഗോപാലിന്റെ അച്ഛന്‍ മേതില്‍ ബാലഗോപാല്‍ ഭദ്രദീപം തെളിയിച്ചു. ഡി.എം.ഒ. ഡോ. പി.ആര്‍. കരുണാകരന്‍, റിട്ട.....
No comments:
Post a Comment