ന്യൂയോര്‍ക്ക്: അമേരിക്കയുമായുള്ള ഉഭയകക്ഷിബന്ധം ഊര്ജ്ജിതപ്പെടുത്തുന്നതിനെറ ഭാഗമായി ഇന്ത്യ അമേരിക്കയില്‍ പുതിയ രണ്ട് കോണ്‍സുലേറ്റുകള്‍ കൂടി തുടങ്ങും. അറ്റ്ലാന്റാ, സിയാറ്റില്‍ എന്നീ നഗരങ്ങളിലാണ് പുതിയ കോണ്‍സുലേറ്റുകള്‍ ആരംഭിക്കുകയെന്ന് വിദേശകാര്യ സെക്രട്ടറി ശിവശങ്കര്മേനോന് ന്യൂയോര്‍ക്കില്‍ വാര്‍ത്താലേഖകരെ അറിയിച്ച.
അറ്റ്ലാന്റയിലും സിയാറ്റിലിലും വര്‍ധിച്ചുവരുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. അമേരിക്കയുമായുള്ള വ്യാപാര ബന്ധം ശക്തമാക്കാനും പുതിയ കോണ്‍സുലേറ്റുകള്‍ സഹായകമാവും. നിലവില്‍ വാഷിങ്ടണിലെ ഇന്ത്യന്‍ എംബസി കൂടാതെ, ന്യൂയോര്‍ക്ക്, ഷിക്കാഗോ, സാന്‍ഫ്രാന്‍സിസ്കോ, ഹൂസ്റ്റണ്‍ എന്നീ നഗരങ്ങളിലാണ് കോണ്‍സുലേറ്റുകള്‍ ഉള്ളത്.....
No comments:
Post a Comment