(+01216589+)കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ ലെഫ്റ്റനന്റ് കേണല്‍ മലാലയ് കാക്കര്‍ (40) വെടിയേറ്റുമരിച്ചു. അഫ്ഗാന് പട്ടണത്തിലെ തെക്കന്‍ പ്രദേശത്താണ് കാറില്‍ വെടിയേറ്റു മരിച്ച നിലയിലാണ് കണ്ടെത്തിയത്.
രാജ്യത്തെ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ നിയന്ത്രിക്കുന്ന പോലീസ് സെല്ലിന്റെ ചീഫ് ഓഫീസറാണ് മലാലയ്. ഒപ്പമുണ്ടായിരുന്ന ആറുവയസുള്ള മകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീകള്‍ തൊഴിലെടുക്കുന്നതിനേയും പോലീസില്‍ ചേരുന്നതിനെയും താലിബാന് ഗ്രൂപ്പുകള്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇതുമൂലം നിരവധി ഭീഷണികള്‍ മലാലയ് കാക്കറിന് നിരന്തരം നേരിട്ടിരുന്നു. ഇതാകാം കൊലപാതകത്തിന്റെ കാരണമെന്നാണ് വിലയിരുത്തല്‍.....
No comments:
Post a Comment