Monday, September 29, 2008

മഹീന്ദ്ര ടൂ-വീലര്‍രംഗത്ത്'


വാഹനലോകം
ആര്‍.ജെ.വിഷ്ണു

(+01216592+)ഒടുവില്‍ മഹീന്ദ്രയും ഇരുചക്രവാഹനമേഖലയില്‍ പ്രവേശിച്ചു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്ന വിഖ്യാത ട്രാക്ടര്‍ യൂട്ടിലിറ്റി വാഹനനിര്‍മാതാക്കള്‍ ടൂ വീലര്‍രംഗത്ത് കടക്കാനുള്ള ശ്രമം കുറച്ചുനാളുകളായി ഒളിഞ്ഞും തെളിഞ്ഞും നടത്തിയിരുന്നു. ചൈനീസ് കമ്പനികളിലും ഇന്ത്യയിലെ എല്‍.എം.എല്ലിലും അവരുടെ കണ്ണുകള്‍ പതിച്ചെങ്കിലും ഒന്നും പ്രാവര്‍ത്തികമായില്ല. ഇപ്പോള്‍ കൈനറ്റിക് എന്ന ഇന്ത്യയിലെ പ്രസിദ്ധ സ്‌കൂട്ടര്‍നിര്‍മാണകമ്പനിയുടെ എണ്‍പത് ശതമാനം ഓഹരികള്‍ സ്വന്തമാക്കിയാണ് മഹീന്ദ്ര അവരുടെ ഇരുചക്രസാന്നിധ്യം അറിയിച്ചിരിക്കുന്നത്. 110 കോടി രൂപയാണത്രെ അതിനായി അവര്‍ ചെലവഴിച്ചത്. കൈനറ്റിക്കിന്റെ പക്കലാവട്ടെ 20 ശതമാനം ഓഹരികള്‍ ഇപ്പോഴും ബാക്കിയുണ്ടുതാനും.....


No comments: