Monday, September 29, 2008

ഇന്ത്യ-ഫ്രാന്‍സ് ആണവക്കരാര്‍ നാളെ ഒപ്പുവെച്ചേക്കും


പ്രധാനമന്ത്രി ഫ്രാന്‍സിലെത്തി

പാരീസ്: ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഫ്രാന്‍സിലെത്തി. സന്ദര്‍ശനത്തിനിടെ ഇന്ത്യ-ഫ്രാന്‍സ് സൈനികേതര ആണവ സഹകരണ രൂപരേഖക്കരാറില്‍ പ്രധാനമന്ത്രി ഒപ്പുവെച്ചേക്കും. ഞായറാഴ്ച ഫ്രാന്‍സിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍വെച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ഉച്ചകോടിക്കിടെ 30ന് ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സര്‍ക്കോസിയുമായുള്ള കൂടിക്കാഴ്ചയില്‍ രൂപരേഖയെക്കുറിച്ച് ചര്‍ച്ച നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പറ്റിയാല്‍ ഈ യോഗത്തില്‍ വെച്ചുതന്നെ കരാറില്‍ ഒപ്പിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ജനവരിയില്‍ സര്‍ക്കോസി ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് കരാറിന്റെ കരടിന് രൂപം നല്‍കിയത്.....


No comments: