(+01216599+)കാണ്ഡഹാര്‍: അഫ്ഗാനിസ്താനിലെ ഏറ്റവുമുയര്‍ന്ന വനിതാ പോലീസ് ഓഫീസറെ താലിബാന് വെടിവെച്ചുകൊന്നു. കാണ്ഡഹാറില്‍ വെച്ചാണ് ലഫ്. കേണല്‍ മാലാലായി കാക്കര്‍ കൊല്ലപ്പെട്ടത്.
ഓഫീസിലേക്കു പോവുകയായിരുന്ന മാലാലായിക്കു നേരെ മറ്റൊരു കാറിലിരുന്ന അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ അവരുടെ മകന് ഗുരുതരമായി പരിക്കേറ്റു.
കൊലപാതകത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തിട്ടുണ്ട്. അവര്‍ തങ്ങളുടെ ലക്ഷ്യമായിരുന്നെന്നും അതു നടപ്പാക്കുന്നതില്‍ വിജയിച്ചുവെന്നും താലിബാന് വക്താവ് പറഞ്ഞു.
പൊതുരംഗത്ത് സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കുറവായ അഫ്ഗാനിസ്താനില്‍ ഉന്നതപദവിയിലുള്ള അപൂര്‍വം വനിതകളില്‍ ഒരാളായിരുന്നു മാലാലായി.....
No comments:
Post a Comment