പ്രശസ്ത നടി മൗഷുമി ചാറ്റര്‍ജിയുടെ മകള്‍ മേഘയും ബോളിവുഡിലേക്ക്. 2006 ലെ മുംബൈ സ്ഫോടനത്തെ ആസ്പദമാക്കി മുകേഷ് ശര്‍മ നിര്‍മിക്കുന്ന റുസ്ലാന് എന്ന ചിത്രത്തിലാണ് മേഘ ചാറ്റര്‍ജി അഭിനയിക്കുന്നത്. കാമാക്ഷി എന്ന മോഡല്‍ ഏജന്‍സിയുടെ എച്ച്.ആര്.ഡിപ്പാര്‍ട്ട്മെന്റില്‍ ജീവനക്കാരിയായ മേഘ അപ്രതീക്ഷിതമായാണ് സിനിമയിലെത്തുന്നത്.
ഒരു ബംഗാളി പത്രത്തില്‍ മേഘയുടെ പടം കണ്ട് നിര്‍മാതാവ് മൗഷ്മി ചാറ്റര്‍ജിയെ സമീപിക്കുകയായിരുന്നു. റുസ്ലാനില് സുമരിയ എന്ന കഥാപാത്രത്തെയാണ് മേഘ അവതരിപ്പിക്കുന്നത്. നേരത്തേ തരുണ്‍ മജുംദാര്‍ സംവിധാനം ചെയ്ത ഒരു ബംഗാളി ചിത്രത്തില്‍ മേഘ അഭിനയിച്ചിട്ടുണ്ട്.
''മുംബൈ അന്ധേരിയില്‍ റുസ്ലാന്റെ ചിത്രീകരണം തുടങ്ങി മൂന്നു ദിവസം കഴിഞ്ഞാണ് ഒരു നടിയായി മാറിയെന്ന ബോധം എനിക്കുണ്ടായത് 'കുട്ടിയുടുപ്പുകള്‍' കൂടി ധരിക്കേണ്ടിവന്നതോടെ ആത്മവിശ്വാസവും നഷ്ടമായി'' - മേഘ ബോളിവുഡിലെ ആദ്യാനുഭവങ്ങള്‍ പങ്കിടുന്നു.....
No comments:
Post a Comment