(+01216613+)പെരിന്തല്‍മണ്ണ: അന്തസ്സംസ്ഥാന കള്ളനോട്ടു നിര്‍മാണ സംഘത്തിലെ മുഖ്യകണ്ണി പെരിന്തല്‍മണ്ണയില്‍ പോലീസിന്റെ പിടിയിലായി. പത്തനംതിട്ട വലംചുഴി സ്വദേശി കമലപ്രസാദ്(58) എന്ന കമലന് ആണ് പിടിയിലായത്. ഇയാളില്‍നിന്ന് 56,500 രൂപയുടെ കള്ളനോട്ടുകളും കണ്ടെടുത്തു.
കമ്പ്യൂട്ടര്‍, പ്രിന്റര്‍, നോട്ടുകള്‍ സ്കാന്‍ ചെയ്തു ചിത്രം ശേഖരിച്ച രണ്ടു സി.ഡികള്‍ എന്നിവയും പിടിച്ചെടുത്തു. മലപ്പുറം എസ്.പി എം. പദ്മനാഭനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇടപാടുകാരായി നടിച്ച് പെരിന്തല്‍മണ്ണ-മണ്ണാര്‍ക്കാട് റോഡിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇയാളെ വലയിലാക്കിയത്.
30 വര്‍ഷമായി കള്ളനോട്ട് സംഘത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ് കമലപ്രസാദ്. 1000, 500, 100 രൂപ കള്ളനോട്ടുകള്‍ സ്വയം നിര്‍മിച്ച് വിതരണം ചെയ്യുകയാണ് ഇയാളുടെ രീതി.....
No comments:
Post a Comment