ടൊറാന്‍േറാ: കനേഡിയന്‍ വിസ ലഭ്യമാക്കുന്നതിനായി മുംബൈയില്‍ പ്രത്യേക ഓഫീസ് തുറക്കുമെന്നും പഞ്ചാബി ഭാഷയ്ക്ക് കാനഡയില്‍ ഔദ്യോഗികപദവി നല്‍കുമെന്നും കനേഡിയന്‍ പ്രതിപക്ഷനേതാവ് ജാക് ലെയ്റ്റണ്‍ വ്യക്തമാക്കി. അടുത്തമാസം 14 നടക്കുന്ന തിരഞ്ഞെടുപ്പില്‍ താന്‍ പ്രധാനമന്ത്രിയായാല്‍ ഇവ നടപ്പില്‍ വരുത്തുമെന്നാണ് ജാക് ലെയ്റ്റണിന്റെ വാഗ്ദാനം.
ജാക് നേതൃത്വം നല്‍കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ ഡി പി) യുടെ തിരഞ്ഞെടുപ്പ് മത്സരപ്പട്ടികയില്‍ 14 പേര്‍ ഇന്ത്യന്‍ വംശജരാണ്. മാത്രമല്ല ഇന്ത്യക്കാര്‍ ധാരാളമുള്ള പ്രദേശമാണ് കാനഡ.
ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഒരു ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ലെയ്റ്റണ്‍ പറഞ്ഞു.
No comments:
Post a Comment