Sunday, September 28, 2008

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയം: വര്‍ക്കി വിതയത്തില്‍


കൊച്ചി: ക്രൈസ്തവ സമൂഹത്തിനുനേരെ രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു. നെടുമ്പാശേരിയില്‍ ആക്രമിക്കപ്പെട്ട പള്ളി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമം തടയാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല. നെടുമ്പാശേരി സംഭവം നടന്ന് ഒരാഴ്ച്ചയായിട്ടും ഇതുവരെ പ്രതികളെ പിടിക്കാന്‍ കഴിയാത്തതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു.

ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കെതിരെ ഒറീസയടക്കമുള്ള സംസ്ഥാനങ്ങളില്‍ നടന്ന സംഭവങ്ങള്‍ക്കുപിന്നില്‍ രാഷ്ട്രീയതാല്‍പര്യങ്ങളാണ് ഉള്ളത്. വോട്ട് ബാങ്കിനുവേണ്ടി ഭരണകക്ഷികള്‍ ഇത്തരം സംഭവങ്ങളെ ഉപയോഗിക്കുകയാണെന്നും മാര്‍ വര്‍ക്കി വിതയത്തില്‍ കൂട്ടിച്ചേര്‍ത്തു.....


No comments: