Sunday, September 28, 2008

ആണവക്കരാര്‍ ഒപ്പിടാനാവാതെ മന്‍മോഹന്‍സിങ് യു.എസ്. വിട്ടു


(+01216529+)ന്യൂയോര്‍ക്ക്: ഇന്ത്യ-യു.എസ്. ആണവക്കരാറില്‍ അന്തിമ ഒപ്പുചാര്‍ത്തുകയെന്ന ലക്ഷ്യം സഫലീകരിക്കാനാവാതെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അമേരിക്കന്‍ സന്ദര്‍ശനം അവസാനിപ്പിച്ച് ഫ്രാന്‍സിലേക്ക് പോയി. ആണവക്കരാറിന് യു.എസ്.കോണ്‍ഗ്രസ് അംഗീകാരം നല്‍കാന്‍ വൈകിയതുകൊണ്ടാണ് സിങ്ങിനും അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനും കരാറില്‍ ഒപ്പുവെക്കാന്‍ കഴിയാതെ പോയത്. കരാറിനെക്കുറിച്ചുള്ള ചര്‍ച്ച കോണ്‍ഗ്രസ്സിന്റെ ഇരുസഭകളിലും തുടരുകയാണ്.

25ന് വാഷിങ്ടണില്‍ നടന്ന സിങ്-ബുഷ് കൂടിക്കാഴ്ചയില്‍ കരാര്‍ ഒപ്പിടാനാവുമെന്ന പ്രതീക്ഷയാണ് ഇന്ത്യന്‍ അധികൃതര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ്സില്‍ കരാര്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍തന്നെ താമസം നേരിട്ടു. അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള രക്ഷാപാക്കേജ് കോണ്‍ഗ്രസ്സിന്റെ പ്രഥമ പരിഗണനയാവുകകൂടി ചെയ്തതോടെ സമ്മേളന കാര്യപരിപാടിയില്‍ ആണവക്കരാര്‍ രണ്ടാം സ്ഥാനത്തായി.....


No comments: