മൊഹാലി: മൊബൈല്‍ ഫോണിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോള്‍ സെന്റര്‍ ജീവനക്കാരനായ യുവാവ് അടിയേറ്റ് മരിച്ചു. ഹിമാചല്‍ സ്വദേശിയായ ദവേന്ദര്‍ സഹോതയാണ് (20) അജ്ഞാത സംഘത്തിന്റെ അടിയേറ്റ് മരിച്ചത്.
സുഹൃത്തായ സന്ദീപിനൊപ്പം നടക്കുമ്പോള്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം ദവേന്ദറിനോട് ഫോണ്‍ കടം ചോദിക്കുകയായിരുന്നു. എന്നാല്‍, ഫോണ്‍ തിരിച്ചുചോദിച്ചപ്പോള്‍ മൂന്നംഗസംഘം ദവേന്ദറിനെ ആക്രമിച്ച് ഫോണുമായി കടന്നുകളയുകയായിരുന്നത്രെ. നെഞ്ചിന് പരിക്കേറ്റ ദവേന്ദറിനെ ആണ്ടുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
No comments:
Post a Comment