മാഞ്ചസറ്ററിനും ലിവര്‍പൂളിനും ജയം
ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ശനിയാഴ്ച നടന്ന കളികളില്‍ വമ്പന്‍ ടീമുകളായ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളും വിജയം കണ്ടു. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബോള്‍ട്ടണ്‍ വാണ്ടറേഴ്സിനെയും(2-0) രണ്ടാം സ്ഥാനക്കാരായ ചെല്‍സി സ്റ്റോക്കിനെയും(2-0) ലിവര്‍പൂള്‍ എവര്ട്ടണെയുമാണ്(2-0) തോല്പിച്ചത്. പ്രീമിയര്‍ ലീഗിലെ മറ്റു കളികളില്‍ ആസ്റ്റണ്‍ വില്ല സണ്ടര്‍ലാന്‍ഡിനെയും(2-1) വെസ്റ്റ്ഹാം ഫുള്‍ഹാമിനെയും(2-1) വെസ്റ്റ്ബ്രോംവിച്ച് മിഡില്‍സ്ബറോയെയും(1-0) ബ്ലാക്ക്ബേണ്‍ ന്യൂകാസിലിനെയും (2-1) പരാജയപ്പെടുത്തി.
ആറു കളികള്‍ പൂര്‍ത്തിയാക്കിയ ചെല്‍സി 14 പോയന്‍േറാടെ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഇത്രയും കളികളില്‍ നിന്ന് ലിവര്‍പൂളിനും 14 പോയന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ രണ്ടാം സ്ഥാനക്കാരായി.....
No comments:
Post a Comment