Sunday, September 28, 2008

യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനു നേരേ ജലപീരങ്കി പ്രയോഗം


(+01216512+)തിരുവനന്തപുരം: വെള്ളക്കരം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത്‌കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി ജലഅതോറിട്ടി ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചിനുനേരേ പോലീസ് ജലപീരങ്കി ഉപയോഗിച്ചു.

വെള്ളയമ്പലത്തെ ജലഭവന്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരിപ്പ് ധര്‍ണ നടത്തി പിരിയുന്നതിന് തൊട്ടുമുമ്പ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനുനേരേ മണ്‍കുടങ്ങള്‍ വലിച്ചെറിഞ്ഞതാണ് ജലപീരങ്കി പ്രയോഗത്തിന് കാരണമായത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളായ ടി.സിദ്ധിഖ്, എം.മുനീര്‍ എന്നിവരടക്കമുള്ളവര്‍ക്കുനേരേ വെള്ളം ചീറ്റി. അണികള്‍ ചിതറിയോടുന്നതിനിടയില്‍ ജവഹര്‍ ബാലഭവന്‍ പരിസരത്തുനിന്ന് ചിലര്‍ പോലീസിന് കല്ലെറിഞ്ഞെങ്കിലും നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പാളയം ഭാഗത്തുനിന്ന് തിരിച്ച യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് സംസ്ഥാന പ്രസിഡന്റ് ടി.....


No comments: