ജയ്പൂര്‍: ഇന്ത്യയില്‍ പര്യടനം നടത്തുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുന്നു. ഡല്‍ഹിയില്‍ ഇന്നലെയുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണിത്. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിന്റെ വേദിയാണ് ഡല്‍ഹി.
ഓസ്ട്രേലിയന്‍ ടീമിന്റെ സുരക്ഷ ശക്തമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബി.സി.സി.ഐ മീഡിയ കമ്മിറ്റി ചെയര്മാന് രാജീവ് ശുക്ല പറഞ്ഞു. ടെസ്റ്റ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇതു സംബന്ധിച്ച അറിയിപ്പ് അയച്ചിട്ടുണ്ട്-ശുക്ല പറഞ്ഞു.
എന്നാല്‍, ബോംബ് സ്ഫോടനങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട ഭാവി നടപടികള്‍ക്കായി ഓസ്ട്രേലിയന്‍ ടീം ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അഭിപ്രായത്തിനുവേണ്ടി കാത്തിരിക്കുകയാണെന്ന് ടീമിന്റെ മീഡിയ മാനേജര്‍ മാത്യു സ്ളേഡ് പറഞ്ഞു.....
No comments:
Post a Comment