ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മെഹ്റോളി മാര്‍ക്കറ്റില്‍ ഇന്നലെയുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഗുരുതരമായി പരിക്കേറ്റ് ഡല്‍ഹി എ. ഐ.ഐ.എം.എസില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അജ്ഞാതനാണ് ഇന്നു രാവിലെ മരിച്ചത്.
മാര്‍ക്കറ്റില്‍ സ്ഫോടനത്തിന് ഉത്തരവാദികളായ ബൈക്ക് യാത്രക്കാര്‍ ഉപേക്ഷിച്ച ഭക്ഷണപാത്രം എടുത്ത സന്തോഷ് എന്ന ബാലനും അറുപത് വയസ് പ്രായം വരുന്ന ഒരു അജ്ഞാതനുമാണ് ഇന്നലെ മരിച്ചത്. സ്ഫോടനത്തില്‍ പരിക്കേറ്റ 22 പേര് ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്.
സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഫരീദാബാദ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സ്ഫോടനം നടന്ന ഉടനെ മാധ്യമങ്ങളുടെ ഓഫീസിലേയ്ക്ക് ഫോണ്‍ ചെയ്തു എന്ന് കരുതുന്ന ആളെയും സിം കാര്‍ഡ് വിറ്റ ഒരു വ്യാപാരിയെയുമാണ് അറസ്റ്റ് ചെയ്തത്.....
No comments:
Post a Comment