ജയ്പ്പുര്‍: ന്യൂഡല്‍ഹിയില്‍ വീണ്ടും സ്ഫോടനമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ സുരക്ഷ കൂടുതല്‍ ശക്തമാക്കും. ടീമിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ബി.സി.സി.ഐ മീഡിയ കമ്മറ്റി ചെയര്മാന് രാജീവ് ശുക്ല പറഞ്ഞു. ടെസ്റ്റ് മത്സരങ്ങള്‍ നടക്കുന്ന സംസ്ഥാന സര്‍ക്കാരുകളോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡല്‍ഹി ടെസ്റ്റ് മുന്‍നിശ്ചയ പ്രകാരം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഡല്‍ഹിയില്‍ ടെസ്റ്റ് കളിക്കുന്ന കാര്യത്തില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ഓസീസ് ടീം മാനേജ്മെന്റ്. പരമ്പരയെ അപകടത്തിലാക്കുന്ന കാര്യങ്ങളൊന്നും ഇതേവരെയില്ലെന്ന് ഓസീസ് ടീമിന്റെ മാധ്യമവിഭാഗം തലവന്‍ മാത്യു സ്ലേഡ് പറഞ്ഞു.....
No comments:
Post a Comment